ബാങ്കുകള്‍ തമ്മിലുള്ള കിടമല്‍സരം ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമാകുന്നുവെന്നു വാര്‍ത്ത.പോസ്റ്റ് ഓഫീസിനു പുറമേ ബാര്‍ക്ലെയ്സും മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നതായി ഇന്നലെ പ്രഖ്യാപിച്ചു.ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ ഈ വര്‍ഷം അവസാനം വരെ വര്‍ധന വരുത്തിയെക്കില്ല എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിവിധ ബാങ്കുകള്‍ തങ്ങളുടെ മോര്‍ട്ട്ഗേജ് പലിശ നിരക്കുകള്‍ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
ഇന്നലെ രാത്രി പ്രഖ്യാപിച്ച പുതിയ നിരക്കുകള്‍ പ്രകാരം ബാര്‍ക്ലെയ്സ് ബാങ്കിന്‍റെ ഏറ്റവും കുറഞ്ഞ ഫിക്സഡ് റേറ്റ് 2.78 ശതമാനമാണ്.ഈ വര്‍ഷം തുടര്‍ച്ചയായി നടപ്പില്‍ വരുത്തുന്ന അഞ്ചാമത്തെ നിരക്കു കുറയ്ക്കല്‍ ആണിത്.രണ്ടു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കാലാവധിക്കാണ് ഈ കുറഞ്ഞ നിരക്ക് ബാധാകമാവുക.ഇതോടൊപ്പം 1.79 ശതമാനത്തിന്‍റെ രണ്ടു വര്‍ഷത്തെ ട്രാക്കര്‍ നിരക്കും (999 പൌണ്ട് ഫീ ബാധകം ) ബാര്‍ക്ലെയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.മേല്‍പ്പറഞ്ഞ നിരക്കുകള്‍ ലഭിക്കാന്‍ മുപ്പതു ശതമാനം ഡെപ്പോസിറ്റ് ആവശ്യമാണ്.
കഴിഞ്ഞയാഴ്ച പോസ്റ്റ് ഓഫീസും,നാഷന്‍ വൈഡും നോര്‍ത്തേന്‍ റോക്കും മോര്റ്റ് ഗേജ് നിരക്കുകള്‍ കുറച്ചിരുന്നു.ഇതേ പാത മറ്റു ബാങ്കുകളും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്തായാലും കുറഞ്ഞത് മുപ്പതു ശതമാനം എങ്കിലും ഇക്വിറ്റി ഉള്ളവര്‍ക്ക് മോര്‍ട്ട്ഗെജിനോ റീ മോര്‍ട്ട്ഗെജിനോ പറ്റിയ സമയമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല