നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പലിശനിരക്കില്‍ ബാങ്ക് ഓഫ്് ഇംഗ്ലണ്ട് മാറ്റം വരുത്തിയേക്കില്ലെന്ന് സൂചന. ബ്രിട്ടനിലെ സാമ്പത്തിക സ്ഥിതി അത്രപെട്ടെന്നൊന്നും പൂര്‍വ്വസ്ഥിതിയിലേക്ക് എത്തില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പുതിയ നീക്കം.
നേരത്തേ ജി.ഡി.പിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ നിരക്ക് 0.5 ശതമാനം മാത്രമായിരുന്നു വര്‍ധിച്ചത്. ബിസിനസ് നിക്ഷേപത്തിലും ഉപഭോക്താക്കളുടെ പണംചിലവാക്കലിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആഭ്യന്തരസാമ്പത്തിക വിപണിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചിരുന്നു.
ഈവര്‍ഷത്തെ രണ്ടാംപാദത്തില്‍ വ്യവസായ നിര്‍മ്മാണ മേഖലയിലും കനത്ത ഇടിവാണ് ഉണ്ടായത്. നേരത്തേ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോളിറ്ററി പോളിസി കമ്മറ്റി പലിശ നിരക്ക് 0.5ശതമാനത്തില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയുണ്ടായിരുന്നു. നിലവില്‍ പണപ്പെരുപ്പ നിരക്ക് 4.5 ശതമാനത്തിലെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു തീരുമാനം പ്രതീക്ഷിച്ചിരുന്നത് .
അതിനിടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട ആന്‍ഡ്രൂ സെന്റന്‍സ് കഴിഞ്ഞമാസം സമിതി വിട്ടിരുന്നു. എന്നാല്‍ നിലവിലെ നിരക്കുകള്‍ കൂട്ടേണ്ട അവസ്ഥയല്ല ഉള്ളതെന്ന് യു.കെയിലെ മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞന്‍ ആര്‍ക്കര്‍ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച്ചയാണ് ബാങ്ക് എം.പി.സിയുടെ തീരുമാനങ്ങള്‍ പുറത്തുവിടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല