ബാത്ത് മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ്-പുതുവത്സര ആഘോഷ പരിപാടികള്‍ ഇന്ന് (ഡിസംബര്‍ 28) ബാത്ത് സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കും.ബാത്ത് റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലിന്റെ പുനരുദ്ധാരണ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കുന്നതിനായി ബാത്ത് മലയാളി അസോസിയേഷന്‍ ക്രിസ്മസ് കരോള്‍ നടത്തി.
അഞ്ച് ഘട്ടങ്ങളിലായി നടന്ന ഫണ്ട് സമാഹരണത്തിന്റെ അവസാന ഘട്ടമായാണ് കരോള്‍ സംഘടിപ്പിച്ചത്.ബൈജു വേലായുധന്‍, ഷൈന്‍ തോമസ്, ജിജി പ്ലാസിഡ് എന്നിവരുടെ നേതൃത്വത്തില്‍ വൈകുന്നേരം നാല് മണിയ്ക്ക് ജോണ്‍സണ്‍-ലിസ ദമ്പതികളുടെ വസതിയില്‍ ആരംഭിച്ച ക്രിസ്മസ് കരോള്‍ രാത്രി 11.30ന് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് പയ്യപ്പള്ളിയുടെ വസതിയില്‍ സമാപിച്ചു. സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ കരോള്‍ ഗാനമത്സരവും സംഘടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല