ഡിസംബര്‍ 28ന് സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വെച്ച് ബാത്ത് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ വ്യത്യസ്തമായ കലാപരിപാടികളിലൂടെ ഏവരുടെയും മനംകവര്‍ന്നു. സെന്റ് മേരീസ് പള്ളി വികാരി ഫാ.ബ്രയിനും നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കളും ചേര്‍ന്നു ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നു അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ബേസില്‍-ബിന്ദു ദമ്പതികളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ പരിപാടികളുടെ മുഖ്യാകര്‍ഷണമായിരുന്നു. ബിന്ദു ബൈജു, പ്രിന്‍സി, ലവി, ലീന എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ ആസൂത്രണം ചെയ്തത്. നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കളുടെ ക്രിസ്തുമസ് സന്ദേശവും കവിതാപാരായണവും ഹൃദ്യാനുഭവമായി.
നാട്ടിലെ പഴയ കല്ല്യാണവീടിനെ അനുസ്മരിപ്പിക്കും വിധം അംഗങ്ങള്‍ എല്ലാവരും ഭക്ഷണം തയ്യാറാക്കാന്‍ ഒത്തുചേര്‍ന്നത് ഗൃഹാതുരത്വം ഉളവാക്കുന്നതായിരുന്നു. ബി.എം.എ വൈസ് പ്രസിഡന്റ് ബക്സി ജോണ്‍ സ്വാഗതവും, ജൂനിയര്‍ മെമ്പര്‍ ലീന പയ്യപ്പിള്ളി നന്ദിയും പ്രകാശിപ്പിച്ചു. ബാത്ത് റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലിലെ ചീഫ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ.ഈശോ ജേക്കബ് പങ്കെടുക്കുന്ന കുട്ടികളള്ക്കെല്ലാം സമ്മാനദാനം നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല