ബാത്ത് മലയാളി കമ്യൂണിറ്റി പ്രസിഡന്‍റ് ഡെന്നി ജോസിന്‍റെ പിതാവ് ഞായറാഴ്ച്ച നാട്ടില്‍ നിര്യാതനായ കരിങ്കുന്നം മ്രാല മുളയിങ്കല്‍ ജോസിന്‍റെ(60) ആത്മശാന്തിക്കായി ബാത്ത് സെന്‍റ് മേരീസ് പള്ളിയില്‍ മലയാളികള്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥന നടത്തി.
യുക്മ പ്രസിഡന്‍റ് വര്‍ഗീസ് ജോണ്‍, ബാത്ത് മലയാളി കമ്യൂണിറ്റി വൈസ് പ്രസിഡന്‍റ് വിന്‍സെന്‍റ് പാറശ്ശേരി, യു.കെ.കെ.സി.എ ബാത്ത് യൂണിറ്റ് പ്രസിഡന്‍റ് ബിജു എന്നിവര്‍ അനുശോചനമറിയിച്ചു.
സംസ്കാരം ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് മ്രാല സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍. മരണസമയത്ത് മക്കളായ ഡെന്നി ജോസ്, ബിനില്‍ ജോസ്(സ്കോട് ലന്‍റ്), ബിന്നി ജോസ് എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല