Sabu Chundakattil: ഒരു പതിറ്റാണ്ടിലേറെയായി ശ്രേദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ബാന്‍ബറി മലയാളി അസോസിയേഷന് നവ നേതൃനിരയായി. ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ബി ജി എന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.ബാന്‍ബറി മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായ ജിജി മാത്യു വിനെ പ്രസിഡന്റായും ജോണ്‍ ആന്റണി സെക്രട്ടറി ആയും തിരഞ്ഞെടുത്തപ്പോള്‍ ജീന ജോസഫ് വൈസ് പ്രസിഡണ്ട് ആയും ജൈനി ജേക്കബ് ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുത്തു.
ജിസ്മോന് സേവ്യര്‍ ട്രഷറായി വന്നപ്പോള്‍ ആന്‍ ശില്‍പ്പ ജോണി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയും,ജയന്തി ആന്റണി സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ആയും,കറസ്പോന്‍ഡന്റായി സാജു സ്കറിയയും,യുക്മ റെപ്രസെന്റേറ്റീവ് ആയി ചാര്‍ളി മാത്യുവിനേയും കമ്മറ്റി അംഗങ്ങളായി ഷൈനി രാജു,മീന കോതാന്ഡന്,ഷിബു ചാക്കോ,ബിജു തോമസ്,ജസ്റ്റിന് ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.
കേരളാ ഫ്ളഡ് റിലീഫ് ഫണ്ടിലേക്ക് നാലായിരം പൗണ്ട് നല്കി അസോസിയേഷന് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.ജിജി മാത്യു ഇത് രണ്ടാം തവണയാണ് ഐ എം എ ബാന്‍ബറി യുടെ പ്രസിഡണ്ട് ആകുന്നത്.മുന്‍പ് സെക്രട്ടറി ആയും സേവനം ചെയ്തിരുന്നു.കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങളുമായി അസോസിയേഷന് മുന്നോട്ടുപോകുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സഹകരണമുണ്ടാവണമെന്നും പ്രസിഡണ്ട് ജിജി മാത്യു സെക്രട്ടറി ജോണ്‍ ആന്റണി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല