യു.എന്‍ സെക്രട്ടറി ജനറല്‍ പദവിയിലേക്ക് രണ്ടാമൂഴത്തില്‍ മത്സരിക്കാനുള്ള ബാന്‍ കി മൂണിന്റെ നീക്കത്തിന് ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചു. സങ്കീര്‍ണമായ ആഗോള വെല്ലുവിളികളെ നേരിടാന്‍ യു.എന്നിനെ അദ്ദേഹം കൂടുതല്‍ പ്രാപ്തമാക്കുകയുണ്ടായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ അറിയിച്ചു.
അടുത്ത ഡിസംബര്‍ 31നാണ് മൂണിന്റെ സെക്രട്ടറി ജനറല്‍ പദവി കാലാവധി അവസാനിക്കുന്നത്. വീണ്ടും മത്സരിക്കാനുള്ള മൂണിന്റെ തീരുമാനത്തിന് അമേരിക്ക, ചൈന, ഫ്രാന്‍സ്, എന്നീ രാഷ്ട്രങ്ങളും പിന്തുണ വാഗ്ദാനംചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല