ന്യൂയോര്‍ക്ക്: യു.എന്‍ സെക്രട്ടറി ജനറലായി ബാന്‍ കി മൂണിനെ തിരഞ്ഞെടുത്തു. ഇതു രണ്ടാംതവണയാണ് 67 കാരനായ മൂണ്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
192 രാജ്യങ്ങള്‍ ഏകകണ്‌ഠേനയാണ് അദ്ദേഹത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തിരഞ്ഞെടുത്തത്. സ്ഥാനം ലഭിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്ന് മൂണ്‍ അറിയിച്ചു.
2007 ജനുവരി ഒന്നിന് ക്ഷിണകൊറിയന്‍ വിദേശകാര്യമന്ത്രിയായിരുന്ന കോഫി അന്നനില്‍നിന്നാണ് ബാന്‍ കി മൂണ്‍ യുഎന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്.
നയതന്ത്രജ്ഞനെന്ന നിലയില്‍ മൂണിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. കാലാവസ്ഥാവ്യതിയാനം, ആണവനിരായുധീകരണം, ലിബിയയിലെ ഇടപെടല്‍, മധ്യേഷ്യയിലെ ജനകീയ മുന്നേറ്റത്തിനു നല്‍കിയ പിന്തുണ തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് മൂണിനെ ശ്രദ്ധേയനാക്കിയത്.
കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും നിയന്ത്രണവിധേയമാക്കുക തുടങ്ങിയ പ്രശ്‌നങ്ങളാണ് രണ്ടാമൂഴത്തില്‍ താന്‍ നേരിടാന്‍ പോകുന്നതെന്നും മൂണ്‍ വ്യക്തമാക്കി.
2012 ജനുവരിയിലാണ് മൂണിന്റെ രണ്ടാം നേതൃഘട്ടം ആരംഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല