കഴിഞ്ഞ ദിവസം അന്തരിച്ച സത്യ സായി ബാബയുടെ പരിചരണം നടത്തിവന്നിരുന്ന ഏറ്റവുമടുത്ത അനുയായി സത്യജിത്തിനും സ്വകാര്യ ഡോക്ടര്‍ അയ്യര്‍ക്കും വധഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും കുറച്ചുകാലത്തേക്ക് മതിയായ സുരക്ഷ ഇല്ലാതെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുത് എന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബാബയുമായി ഏറ്റവുമടുത്ത ബന്ധം പുലര്‍ത്തിവന്ന ആളുകളെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. എംബിഎ ബിരുദധാരിയായ സത്യജിത്ത് സത്യ സായി ബാബ ട്രസ്റ്റിന്റെ അടുത്ത ചെയര്മാന് ആകുമെന്നാണ് സൂചനകള്‍ വന്നിരുന്നു. ജസ്റ്റിസ് ഭഗവതി അടക്കമുള്ള ട്രസ്റ്റിലെ ഭൂരിഭാഗളുടെ പിന്തുണയും സത്യജിത്തിനുണ്ട്.
ഡോക്ടര്‍ അയ്യര്‍ സായി ബാബയുടെ മെഡിക്കല്‍ റിക്കോര്ഡുകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് പല ഭക്തരും വിമര്‍ശിയ്ക്കുന്നുണ്ട്. ബാബ ആശുപത്രിയിലായിരുന്നപ്പോള്‍ ഡോക്ടറെ ചിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു പ്രശാന്തിനിലയവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല