റെജി നന്തികാട്: കേംബ്രിഡ്ജ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാറിന്റെ മരണത്തെതുടര്‍ന്നുണ്ടായ ഒഴിവില്‍ വൈസ് പ്രസിഡണ്ട് ആയി ചുമതല വഹിച്ചിരുന്ന ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍ പ്രതിനിധിയായ ബാബു മങ്കുഴിയിലിനെ പ്രസിഡണ്ട് ആയും കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ പ്രതിനിധി സോണി ജോര്‍ജ്ജിനെ വൈസ് പ്രസിഡണ്ട് ആയും എക്‌സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുത്തു. രഞ്ജിത്കുമാറിന്റെ മരണത്തിനു ശേഷം യുക്മ നാഷണല്‍ ഭാരവാഹികളും ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ ഭാരവാഹികളും സംയുക്തമായി ചേര്‍ന്ന കമ്മറ്റിയില്‍ വച്ച് ഐക്യകണ്ഡേന ആണ് ബാബുവിനെ റീജിയന്റെ പ്രെസിഡന്റായി തിരഞ്ഞെടുത്തത്.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയി ദീര്‍ഘവര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച് ഈസ്റ്റ് ആംഗ്ലിയ റീജിയനെ യുക്മയുടെ പ്രധാന റീജിയനുകളില്‍ ഒന്നായി വളര്‍ത്തിയതില്‍ പ്രമുഖ പങ്കു വഹിച്ച ശ്രീ. രഞ്ജിത് കുമാറിന്റെ മരണത്തില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ അനുശോചനം രേഖപ്പെടുത്തി. ശ്രീ. രെഞ്ജിത് കുമാറിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ എന്നും റീജിയന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍
എന്നും വഴികാട്ടിയായിരിക്കുമെന്നു കമ്മറ്റി അഭിപ്രായപ്പെട്ടു.
ഏത് പ്രതിസന്ധി ഘട്ടത്തെയും വളരെ ശാന്തതയോടെ നേരിട്ട് റീജിയനെ മുന്നോട്ട് നയിച്ച രഞ്ജിത് ചേട്ടനെ മനസ്സില്‍ ഓര്‍ത്തുകൊണ്ടായിരിക്കും തന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് സ്ഥാനം ഏറ്റുകൊണ്ട് ബാബു മങ്കുഴിയില്‍ പറഞ്ഞു. പുതുതായി ചാര്‍ജ് ഏറ്റെടുത്ത ബാബു മങ്കുഴിക്കും, സോണി ജോര്‍ജിനും യുക്മ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസും അഭിനന്ദനങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല