മുംബൈ: ബ്രിട്ടീഷ് ബാങ്കായ ബാര്‍ക്ലേയ്‌സിന്റെ ഇന്ത്യന്‍ യൂണിറ്റിലെ ബാര്‍ക്ലേയ്‌സ് ബാങ്ക് ഇന്ത്യ ജീവനക്കാരെ വെട്ടിച്ചുരുക്കുന്നു. ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഇതിനോടകം, ഇരുപത്തിയഞ്ചോളം മുതിര്‍ന്ന ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ കമ്പനി ആവശ്യപ്പെട്ടതായി ഒരു പ്രമുഖ ബിസിനസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ബാങ്കിന്റെ കോര്‍പ്പറേറ്റ് ബാങ്കിങ് ബിസിനസ്, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് യൂണിറ്റായ ബാര്‍ക്ലേയ്‌സ് ക്യാപ്പിറ്റലില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. കോര്‍പ്പറേറ്റ് ബാങ്കിങ് ബിസിനസ്സില്‍ ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായാണ് ഇത്. ഇന്ത്യന്‍ എതിരാളികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ ബാങ്ക് വലിയ നേട്ടമൊന്നുമുണ്ടാക്കിട്ടില്ലാത്തതിനാല്‍ പുതിയ നടപടി റീട്ടെയില്‍ ബിസിനസ് രംഗത്ത് കാര്യമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കില്ല. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ബാങ്കാണ് ബാര്‍ക്ലേയ്‌സ്.
വെള്ളിയാഴ്ചയാണ് ബാങ്ക് തീരുമാനം പ്രഖ്യാപിച്ചത്. ബാര്‍ക്ലേയ്‌സ് ക്യാപ്പിറ്റലിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് ഡിവിഷന്‍ മേധാവി ജയ്ദീപ് ഖന്നയായിരിക്കും ഇന്ത്യയിലെ കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് വിഭാഗത്തിന്റെ തലവന്‍.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാര്‍ക്ലേയ്‌സ്, ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ കുറച്ചിട്ടുണ്ട്. 200708ല്‍ 2,068 ജീവനക്കാരുണ്ടായിരുന്നത് 200910ല്‍ 1,083 ആയി ചുരുങ്ങിയെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ആയിരത്തിന് താഴെ ജീവനക്കാര്‍ മാത്രമേയുള്ളൂവെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല