മിയാമി: പുതിയ സീസണ് മുന്നോടിയായി നടന്ന സന്നാഹമത്സരത്തില്‍ യൂറോപ്യന്‍ ചാംപ്യന്മാരായ ബാര്‍സലോണക്ക് വമ്പന്‍ തോല്‍വി. അമേരിക്കയിലെ മിയാമിയില്‍ നടന്ന മത്സരത്തില്‍ മെക്സിക്കന്‍ ക്ലബ്ബായ ഷിവാസാണ് 4-1ന് കരുത്തരായ സ്പാനിഷ് ക്ലബ്ബിനെ നാണം കെടുത്തിയത്. പുതിയ സീസണ് മുന്നോടിയായുള്ള സന്നാഹമത്സരത്തിലെ ബാര്‍സയുടെ രണ്ടാമത്തെ തോല്‍വിയാണിത്. നേരത്തെ മഞ്ചസ്റ്റര്‍ യുണൈറ്റഡും ബാര്‍സയെ തോല്‍പ്പിച്ചിരുന്നു.
കളിയുടെ മുന്നാം മിനിറ്റില്‍ ഡേവിഡ് വിയ്യ നേടിയ ഗോളിന് ആദ്യപകുതിയില്‍ മുന്നിട്ട് നിന്ന് ബാര്്സക്കെതിരെ രണ്ടാം പകുതിയിലായിരുന്നു മെക്സിക്കന്‍ ക്ലബ്ബ് ഗോളടിച്ച് കൂട്ടിയത്. രണ്ടാം പകുതിയില്‍ 12 മിനിറ്റിനിടെ മൂന്ന് ഗോളുകളാണ് ബാര്‍സയുടെ വലയില്‍ വീണത്. ഷിവാസിനായി സ്ട്രൈക്കര്‍ മാര്‍ക്കോ ഫാബിയാന്‍ രണ്ട് ഗോളുകള്‍ നേടി. കളിയുടെ 60-ാം മിനിറ്റിലും 62-ാം മിനിറ്റിലുമാണ് ഫാബിയാന്‍ ബാഴ്സയുടെ വല തുളച്ചത്. 72 -ാം മിനിറ്റില്‍ കാസില്ലസും 90-ാം മിനിറ്റില്‍ ലുയിസും ഷിവാസിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
സ്റ്റാര്സ്ട്രക്കര് ലയണല്‍ മെസ്സി, ഡാനിയല്‍ ആല്‍വ്സ്, ജാവിയര്‍ മസ്ക്കരാനോ എന്നിവര്‍ ബാര്‍സ നിരയില്‍ ഉണ്ടായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല