പല രാജ്യങ്ങളിലും ബാലന്മാരെയും ബാലികമാരെയും ലൈംഗീകാവശ്യത്തിന് ഉപയോഗിക്കുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചില രാജ്യങ്ങളിലെങ്കിലും അതൊരു വന്‍ വ്യവസായമാണ്. ഇങ്ങനെ ബാല ലൈംഗീക തൊഴിലിനെതിരെ സാമൂഹിക പ്രവര്‍ത്തകരും മനുഷ്യവകാശ പ്രവര്‍ത്തകരുമൊക്കെയാണ് രംഗത്തെത്തുന്നത്. എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാലലൈംഗീക തൊഴിലാളികള്‍ ഉണ്ടെന്ന് കരുതപ്പെടുന്ന കൊളംബിയയില്‍ ഇതിനെതിരെ രംഗത്തുവന്നത് ലൈംഗീകതൊഴിലാളികള്‍ തന്നെയാണ്. ടൂറിസത്തിന്റെ ഭാഗമായി കൊളംബിയിലെങ്ങും വ്യാപകമായി നടക്കുന്ന ബാല ലൈംഗികവൃത്തിക്കെതിരെയാണ് ലൈംഗികത്തൊഴിലാളികള്‍ രംഗത്തെത്തിയത്.
കൊളംബിയയിലെ തുറമുഖനഗരമായ കാര്‍ട്ടെജീനയിലാണ് തൊഴിലാളികള്‍ സംഘടിച്ചത്. കൊച്ചുകുട്ടികളെ ലൈംഗികവൃത്തിക്ക് നിര്‍ബന്ധിക്കുന്ന വന്‍മാഫിയയാണിവിടെ പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ മാഫിയ അന്താരാഷ്ട്ര തലത്തില്‍ കുട്ടികളെ ലൈംഗീകവൃത്തിക്ക് ഉപയോഗിക്കുന്നവരാണ്. ചുമ്മാ പ്രതിഷേധം മാത്രമല്ല ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതിനെതിരെ പ്രചാരണവും ബോധവത്കരണവും നടത്താന്‍തന്നെ തീരുമാനിച്ചിട്ടുണ്ട്. നിരവധി സംഘടനകളും ഇവരോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.
ലോകപൈതൃക പട്ടികയില്‍ പെടുന്ന കാര്‍ട്ടെജീനയിലെ 74 ശതമാനം ജനങ്ങളും ദരിദ്രരാണ്. പല മാഫിയകളും ഇവിടെ ശക്തമാണ്. കൊളംബിയയില്‍ 35,000 കുട്ടികളെങ്കിലും നിര്‍ബന്ധിത വേശ്യാവൃത്തിക്ക് വിധേയരാകുന്നുണ്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല