ലണ്ടന്‍: ലോകമെമ്പാടും ആരാധകരുള്ള ബാലസാഹിത്യകാരന്‍ ഡിക്ക് കിങ് സ്മിത്ത് എന്ന റൊണാള്‍ഡ് ഗോര്‍ഡന്‍ കിങ് സ്മിത്ത് (88) അന്തരിച്ചു.
സ്മിത്തിന്റെ കഥകളില്‍ മിക്കവയിലും മൃഗങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. മൃഗങ്ങളെ കഥാപാത്രമാക്കി സ്മിത്ത് രചിച്ച പുസ്തകങ്ങള്‍ ലോകമെമ്പാടും ലക്ഷക്കണക്കിന് കുട്ടി ആരാധകരെ നേടി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി വിശ്രമജീവിതത്തിലായിരുന്നു.
രണ്ടാംലോകമഹായുദ്ധകാലത്തെ സൈനികസേവനത്തിന് ശേഷം പൂര്‍ണ്ണമായും കൃഷിയിലേക്ക് തിരിഞ്ഞ സ്മിത്ത് കുറച്ചുകാലം സ്‌കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് കുട്ടികള്‍ക്ക് വേണ്ടി എഴുതാന്‍ തുടങ്ങി. 1978 ല്‍ ആദ്യപുസ്തകം പുറത്തിറങ്ങി. ദ ഫോക്‌സ് ബസ്‌റ്റേഴ്‌സ്, ദ ഷീപ് പിഗ്, ദ് ഇന്‍വിസിബിള്‍ ഡോഗ്, ഹാരിയറ്റ് ആന്‍ഡ് ഹേര്‍, ദ് ക്വീന്‍സ് നോസ്, വാട്ടര്‍ ഹോഴ്‌സ് തുടങ്ങിയ നൂറുകണക്കിന് പുസ്തകങ്ങളാണ് പിന്നീട് പുറത്തുവന്നത്.
1984 ല്‍ പുറത്തിറങ്ങിയ ദ ഷീപ് പിഗ് എന്ന പുസ്തകം 1995 ല്‍ ബാബെ എന്ന പേരില്‍ സിനിമയായി. ചിലത് ടിവി പരമ്പരയായും വന്നു. ഒന്നരക്കോടിയോളം കോപ്പികളാണ് ലോകം മുഴുവന്‍ സ്മിത്തിന്‍േറതായി വിറ്റഴിക്കപെ്പട്ടത്. ബ്രിട്ടണില്‍ മാത്രം അമ്പത് ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിക്കപെ്പട്ടു. രണ്ടാംഭാര്യ സോണയോടൊപ്പമായിരുന്നു താമസം. കുട്ടികളും പേരക്കുട്ടികളും അടക്കം വലിയ കുടുംബമാണ് സ്മിത്തിന്‍േറത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സ്മിത്തിന്റെ ആത്മകഥ ചുയിങ് ദ കഡ് 2001 ലാണ് പുറത്തിറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല