കോടമ്പാക്കം ചൂടേറിയ സിനിമാ ചര്‍ച്ചയിലാണ്. അടുത്ത ദേശീയ അവാര്‍ഡ് തമിഴില്‍നിന്നും വിക്രമിനാണോ വിശാലിനാണോ ലഭിക്കുക എന്ന്. കാരണം ഈ വര്‍ഷം പുറത്തിറങ്ങിയ ‘ദൈവതിരുമകള്‍’ എന്ന ചിത്രത്തില്‍ വിക്രമും ‘അവന്‍ ഇവന്‍’ എന്ന ചിത്രത്തില്‍ വിശാലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
വിശാല്‍ എന്ന നടനെ തിരിച്ചറിയാന്‍ ‘അവന്‍ ഇവന്‍’ എന്ന സിനിമ മാത്രം മതിയെന്ന് വിശാല്‍ പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളും സംവിധായകന്‍ ബാലയും നല്‍കിയ പിന്തുണയും സ്‌നേഹവും സിനിമയ്ക്കുവേണ്ടി ചെലവഴിച്ച തുകയേക്കാള്‍ വലുതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ റിലീസായ ഉടന്‍തന്നെ മാധ്യമങ്ങളെ കാണാനിരുന്നതാണെന്നും പ്രഭുദേവയുടെ സിനിമയുമായി ബന്ധപ്പെട്ട് മുംബൈയ്ക്ക് പോകേണ്ടിവന്നതു കൊണ്ടാണ് അത് സാധിക്കാതെ പോയതെന്നും വിശാല്‍ മാധ്യമങ്ങളെ അറിയിച്ചു.
ചിത്രത്തിന്റെ വിശേഷങ്ങളിലൂടെ വിശാല്‍….
സാധാരണ മനുഷ്യരില്‍നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തില്‍ എനിക്കുണ്ടായിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നേരിട്ട കഥാപാത്രമാണത്. ലോയോള കോളേജിലെ വിദ്യാര്‍ത്ഥിയെയല്ല ബാല സാറിന് വേണ്ടിയിരുന്നത്. നിറമില്ലാത്ത പല്ലുകളുള്ള കണ്ണിനു ചുറ്റും കറുപ്പു ചായംപൂശിയ ഒരു കോങ്കണ്ണനെയാണ് ബാല എന്നോട് ആവശ്യപ്പെട്ടത്. ഷുട്ടിംഗ് തുടങ്ങി ഒരാഴ്ച എനിക്ക് കടുത്ത തലവേദനയായിരുന്നു. സിനിമയ്ക്ക് വേണ്ടി ജീവിതംതന്നെ ഉഴിഞ്ഞുവെച്ച ബാലയോട് ഞാനിതിനെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും സിനിമയെ ബാധിക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സുഹൃത്തും നടനുമായ ആര്യയാണ് ആ സമയങ്ങളില്‍ എന്നെ ആശ്വസിപ്പിച്ചിരുന്നത്..
ദേശീയ അവാര്‍ഡിനായി വിശാലും വിക്രമും തമ്മില്‍ കടുത്ത മത്സരമാണെന്നാണ് തമിഴകത്തെ വാര്‍ത്തകള്‍…അവാര്‍ഡ് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് വിശാല്‍ പ്രതികരിച്ചതിങ്ങനെ..
ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ഇനിയും ഒരുപാട് മാസങ്ങള്‍ കഴിയേണ്ടതുണ്ട്. പിന്നെന്തിനാണ് ധൃതി..? ബാല സര്‍ എന്നോട് അഭിനയിക്കാന്‍ പറഞ്ഞു, ഞാന്‍ അതുപോലെ ചെയ്തു. ഒരു പക്ഷേ ചിത്രത്തില്‍ നഗ്നനായി അഭിനയിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഞാന്‍ ചെയ്യുമായിരുന്നു..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല