ബാസില്‍ഡണ്‍: യു.കെ.എസ്.ടി.സി.എഫിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിശ്വാസ പ്രഘോഷണയാത്രയ്ക്ക് ബാസില്‍ഡണില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ് നല്‍കി. അപ്പസ്‌തോലിക് ആശീര്‍വാദത്തില്‍ വെഞ്ചരിക്കപ്പെട്ട മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുസ്വരൂപം ബ്രദര്‍ ടോമി പുതുക്കാടില്‍നിന്നും യൂണിറ്റ് പ്രസിഡന്റ് ജോഷി ഐസക് ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രദക്ഷിണമായിട്ടാണ് സെന്റ് തോമസ് നഗറിലേക്ക് ആനയിച്ചത്.
തിരുസ്വരൂപം പ്രതിഷ്ഠിച്ചശേഷം ബ്രദര്‍ ടോമി പുതുക്കാട് പ്രാര്‍ത്ഥന നയിച്ചു. ജൂലൈ 23 ന് നടത്തപ്പെടുന്ന സെന്റ് തോമസ് കത്തോലിക്കരുടെ സംഗമത്തിന് പൂര്‍ണ്ണവിജയം ഉറപ്പാക്കുന്നതിന് ബാസില്‍ഡണ്‍ യൂണിറ്റിന്റെ സര്‍വ്വ പിന്തുണയും പ്രോല്‍സാഹനവും , പ്രാര്‍ത്ഥനയും അപ്പച്ചന്‍ കണ്ണഞ്ചിറ അഭ്യര്‍ത്ഥിച്ചു. ജിന്റി കെ.ജോസ്, ജോസഫ് വര്‍ക്കി, എമ്മാനുവേല്‍ മാണി മൂലേക്കാട്ട്, സാജന്‍ ചാണ്ടി, ബെന്നി തോമസ്തുടങ്ങിയവര്‍ സംസാരിച്ചു. ജോഷി ഐസക് അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹവിരുന്നിനു ശേഷം സ്വീകരണപരിപാടി അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല