ബാസില്‍ഡണ്‍: സെന്റ് തോമസ് കാത്തലിക് ഫോറം ബാസില്‍ഡണ്‍ യൂണിറ്റിന്റെ പ്രഥമ വാര്‍ഷിക കുടുംബമേളയും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 25 ശനിയാഴ്ച നടക്കും. തദവസരത്തില്‍ മാര്‍ റെമിജിയൂസ് പിതാവ് വെഞ്ചരിച്ചനുഗ്രഹിച്ച് ഏല്‍പ്പിച്ച തോമാശ്ലീഹായുടെ തിരുസ്വരൂപത്തിന് വിശ്വാസ പ്രഘോഷണയാത്രയില്‍ സ്വീകരണവും ഒരുക്കുന്നുണ്ട്.
കുടുംബമേളയില്‍ അപ്പച്ചന്‍ കണ്ണഞ്ചിറ, ബ്രദര്‍ ടോമി, ബെന്നി തോമസ്, ജോസഫ് വര്‍ക്കി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സാജന്‍ ചാണ്ടി ( ലൈറ്റ് ആന്റ് സൗണ്ട് ) നിയന്ത്രിക്കും.
പരിപാടികളുടെ ഭാഗമായി കലാസന്ധ്യയും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല