ബാർ കോഴ വിവാദത്തിൽ പി. സി. ജോർജിന്റേയും ബാർ അസോസിയേഷൻ നേതാവ് ബിജു രമേശിന്റേയും പ്രസ്താവനകൾ സൃഷ്ടിച്ച കൊടുങ്കാറ്റിലാണ് യുഡിഎഫ്. കേരള കോൺഗ്രസിലും ജോർജിന്റെ പ്രസ്താവനകൾ അസ്വസ്ഥത സൃഷ്ടിച്ചു കഴിഞ്ഞു.
ജോർജിനെതിരെ കേരള കോൺഗ്രസിൽ നീക്കം ശക്തമാണെന്നാണ് സൂചനകൾ. യുഡിഎഫിലെ മറ്റു കക്ഷികൾക്കുമുന്നെ ജോർജ്, മാണിയുടെ രാജി പ്രശ്നം ഏറ്റെടുത്തതാണ് കേരള കോൺഗ്രസ് നേതാക്കളെ ചൊടിപ്പിക്കുന്നത്. ജോസ് കെ മാണിക്കെതിരെയും അദ്ദേഹം പ്രസ്താവന നടത്തി.
മുന്നിണിയിൽ കോൺഗ്രസും മുസ്ലീം ലീഗും മാണിക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്. എന്നാം സിപിഎം മാണിക്കെതിരായ നിലപാട് എടുത്തതോടെ അദ്ദേഹത്തെക്കാത്തിരിക്കുന്നത് ശക്തമായ പ്രതിഷേധമാണെന്ന് ഉറപ്പായി.
ബുധനാഴ്ച ചേരാനിരികുന്ന യുഡിഎഫ് യോഗത്തിൽ മാണിയുടെ രാജി സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കേരള കോൺഗ്രസിലെ ഒരു വിഭാഗവും കോൺഗ്രസിലെ ചില നേതാക്കളും മാണിയുടെ രാജി എന്ന ആവശ്യം ശക്തമായി ഉന്നയിച്ചേക്കും. എന്നാൽ ബാർ കോഴ വിവാദം മാണിക്കെതിരായ ഗൂഡാലോചനയാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേരള കോൺഗ്രസ്.
അതിനിടെ ആർ. ബാലകൃഷ്ണപിള്ള മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജി വച്ചു. ബിജു രമേശുമായുള്ള പിള്ളയുടെ ഫോൺ സംഭാഷണം പുറത്തുവന്നതിനു ശേഷമുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല