മിക്ക നടിമാരും ഇപ്പോള്‍ ബിക്കിനിയുടെ പുറകേയാണ്. ധരിക്കുമ്പോള്‍ കാണാന്‍ ചേലുണ്ടെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ പറഞ്ഞാലോ അത് അസൂയയാണെന്ന് പറയും.
പക്ഷെ, ബോളിവുഡിലെ സറീന്‍ ഖാന് തന്റെ ശരീരത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്. താന്‍ ബിക്കിനി ധരിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന് അവര്‍ക്കറിയാം. ബിക്കിനി ധരിക്കാനുള്ള ഒരു ശരീരം തനിക്കില്ലാത്തതുകൊണ്ടാണ് ബിക്കിനി വേണ്ടെന്ന് തീരുമാനിച്ചതെന്നാണ് നടി പറയുന്നത്. ഹൗസ്ഫുള്‍ 2 എന്ന ചിത്രത്തില്‍ ബിക്കിനി ധരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. ഇത്തരം റിപ്പോര്‍ട്ടുകള്‍ വാസ്തവിരുദ്ധമാണെന്നും സറിന്‍ വ്യക്തമാക്കി.
സാജിദ് ഖാന്‍ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലറാണ് ഹൗസ്ഫുള്‍2. അക്ഷയ്കുമാര്‍, റിതേഷ് ദേശ്മുഖ്, ജോണ്‍ എബ്രഹാം, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, അസിന്‍ തുടങ്ങി വന്‍താരനിരതന്നെയുണ്ട് ഈ ചിത്രത്തില്‍.
സല്‍മാനൊപ്പം റെഡിയില്‍ വേഷമിട്ട സെറിന്‍ ഖാന്‍ ഐറ്റം നമ്പറുകളോട് മുഖം തിരിക്കുന്ന കൂട്ടത്തിലല്ല. എന്നാല്‍ ഐറ്റം നമ്പറിന്റെ പേരില്‍ മോശമായ ശരീരപ്രകടനം നടത്താനൊന്നും താന്‍ തയ്യാറല്ലെന്നും സറിന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല