ബോളിവുഡില്‍ മൂന്ന് സിനിമകള്‍ കഴിഞ്ഞെങ്കിലും ഗ്ലാമറിന്റെ കാര്യത്തില്‍ അസിനിപ്പോഴും ലേശം പഴഞ്ചനാണാത്രേ. തുണി കുറച്ചുടക്കാന്‍ പറഞ്ഞാല്‍ താരം അപ്പോള്‍ തന്നെ സ്ഥലം കാലിയാക്കും. ഏറ്റവുമവസാനമായി ഹൗസ്ഫുള്‍ 2ന്റെ ലൊക്കേഷനിലാണ് ഇത്തരമൊരു സംഭവമുണ്ടയത്.
സൂപ്പര്‍ഹിറ്റായ ഹൗസ്ഫുള്ളിന്റെ രണ്ടാംഭാഗത്തിന്റെ ഷൂട്ടിങിനിടെയാണ് ബിക്കിനിയിടാന്‍ അണിയറക്കാര്‍ അസിനോട് ആവശ്യപ്പെട്ടത്. ഇത് കൈയ്യോടെ തന്നെ നടി തള്ളി. ഗ്ലാമറിന്റെ ചുമതല ജാക്വലിന്‍ ഫെര്‍ണാണ്ടസിന് നല്‍കിയാണ് സംവിധായകന്‍ സാജിദ് ഖാന്‍ ഈ പ്രശ്‌നം പരിഹരിച്ചതത്രേ.
സാജിദ് നാദിയാവാല നിര്‍മിയ്ക്കുന്ന ഹൗസ്ഫുള്‍ 2ല്‍ അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം, അസിന്‍, റിതേഷ് ദേശ്മുഖ്, സറൈന്‍ ഖാന്‍ എന്നിങ്ങനെ വന്‍താരനിര തന്നെ ഹൗസ്ഫുള്‍ 2ല്‍ ഒന്നിയ്ക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല