അര്‍ധനഗ്നയായ ബിക്കിനി മോഡലിനെ ബുര്‍ക്ക ധരിപ്പിച്ച് യാഥാസ്ഥിതികവിശ്വാസികള്‍ വ്യത്യസ്തമായ പ്രതിഷേധം നടത്തി. ഡെര്‍ബിഷെയര്‍ നോര്‍മാന്റണിലാണ് ബിക്കിനി മോഡലിന്റെ ചിത്രം കണ്ണുമാത്രം കാണാവുന്ന രൂപത്തില്‍ അലങ്കോലമാക്കിയത്.
3.99 പൗണ്ട് വിലയുള്ള ബിക്കിനുയുടെ പരസ്യമായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതാണ് കരിവാരിത്തേച്ച് വൃത്തികേടാക്കിയിരിക്കുന്നത്. ഇത്തരം ബിക്കിനി മോഡലുകളുടെ പരസ്യങ്ങള്‍ക്കെതിരേ നേരത്തേ പ്രതിഷേധം വ്യാപകമായിരുന്നു. ബിര്‍മിംഗ്ഹാമിലും ലണ്ടനിലും ഇതിനെതിരേ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ചലനമെന്നോണമാണ് മോഡലിന്റെ പരസ്യംതന്നെ വൃത്തിഹീനമാക്കിയിരിക്കുന്നത്.
നേരത്തേ ബിര്‍മിംഗ്ഹാം, ടവര്‍ ഹാംലറ്റ്, ബല്‍സാല്‍ ഹീത്ത് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന പരസ്യങ്ങള്‍ക്കുനേരെയും ഇത്തരം അതിക്രമങ്ങളുണ്ടായിരുന്നു. മുസ്ലിംകളോ അല്ലെങ്കി്ല്‍ ഏതെങ്കിലും ഫെമിനിസ്റ്റുകളോ ആയിരിക്കും ഇതിനിപിന്നിലെന്നാണ് സൂചന. ഇതാദ്യമായാണ് ഒരു ബിക്കിനി മോഡലിനെ ഫുള്‍ലെംഗ്ത് ബുര്‍ക്ക ധരിപ്പിച്ചിരിക്കുന്നത്.
പരസ്യം പിടിക്കാത്ത നിരവധി മുസ്ലിംകള്‍ പലരീതിയില്‍ പ്രതികരിക്കാറുണ്ടെന്ന് ഗുല്‍ഫ്രാസ് നവാസ് പറഞ്ഞു. ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് കമ്പനികള്‍ കുറച്ചുകൂടി കാര്യമായി ചിന്തിക്കണമെന്ന് നവാസ് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല