ലണ്ടന്‍: ബിഗ്‌ബോസ് സീസണ്‍ ഫോറില്‍ നടി ശ്വേതാ തിവാരി വിജയിച്ചു. അവസാന റൗണ്ടില്‍ ഉണ്ടായിരുന്ന അഷ്മിത് പട്ടേല്‍, ദിലീപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി, ഡോളി ബിന്ദ്ര എന്നിവരെ പിന്തള്ളിയാണ് ശ്വേത ഒന്നാം സ്ഥാനത്തെത്തിയത്.
തുടക്കം മുതല്‍ കാഴ്ചക്കാരുടെ മനസ്‌സുകീഴടക്കാന്‍ ശ്വേതയ്ക്കായിരുന്നു. ഒരു വനിത ഷോയില്‍ വിജയിക്കുന്നതും ആദ്യമായാണ്. യൂറോപ്പിന്റെ ഹരമായ ബിഗ് ബ്രദറിനെ അനുകരിച്ചാണ് ഇന്ത്യയില്‍ ബിഗ് ബോസ് ഷോയ്ക്കു തുടക്കമിട്ടത്.
സന്തോഷംകൊണ്ടു കണ്ണുനിറയുകയാണെന്നും ഒന്നും പറയാനാവുന്നില്ലെന്നുമാണ് ശ്വേത നേട്ടത്തെക്കുറിച്ച് പറഞ്ഞത്. ഒരു കോടി രൂപയുടെ സമ്മാനങ്ങളാണ് ശ്വേതയെ കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല