‘ബിഗ്‌ബോസ് സീസണ്‍ 4 റിയാലറ്റിഷോ’യില്‍ ജനപ്രിയ ടി.വി. താരം ശ്വേതാ തിവാരി വിജയിയായി. ഈ റിയാലിറ്റി ഷോയില്‍ കിരീടം നേടുന്ന ആദ്യത്തെ വനിതയാണ് ശ്വേതാ തിവാരി. 14 ആഴ്ചകള്‍ നീണ്ടുനിന്ന റിയാലിറ്റി ഷോയില്‍ ഒരു കോടിയുടെ പ്രൈസ്മണിയാണ് ശ്വേതയ്ക്ക് ലഭിച്ചത്. ഖാലിക്കാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം അഷ്മിത് പട്ടേലിനാണ്.
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വിജയിച്ചത് ഏറെ ആഹ്ലാദകരമാണെന്ന് ശ്വേത തിവാരി പ്രതികരിച്ചു. വിജയിക്കുമെന്ന് താന്‍ സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
നേരത്തേ ഈ ഷോയിലെ വിജയികള്‍ രാഹുല്‍ റോയ്, അശുതോഷ് കൗശിക്, വിന്ദു ദാരാസിങ് എന്നിവരാണ്. മകളുടെ ഭാവിക്കുവേണ്ടി ഈ പണം വിനിയോഗിക്കുമെന്ന് ശ്വേതാ തിവാരി ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
റിയാലിറ്റി ഷോയില്‍ യാതൊരു പുറംലോക ബന്ധവുമില്ലാതെ കഴിഞ്ഞ നാളുകളില്‍ അവരുടെ പെരുമാറ്റം ശാന്തവും സംയമനമുള്ളതും ആയിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.
ശ്വേത ജേതാവായതില്‍ സന്തോഷമുണ്ടെന്ന് റണ്ണര്‍ അപ്പായ ഖാലി പറഞ്ഞു. മൂന്ന് റണ്ണര്‍അപ്പുകള്‍ക്ക് ഓരോ ബൈക്കു വീതം ലഭിക്കും. സമിര്‍ സോണി എന്ന നടന് ഷെവര്‍ലെ ക്രൂസ് കാറും സമ്മാനമായി ലഭിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല