ബിഗ് ബിയെയും സഹധര്‍മ്മിണി ജയയെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാത്തവര്‍ക്കും ഒരിക്കല്‍ കൂടി കാണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഒരു സന്തോഷവാര്‍ത്ത. പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഈ താരദമ്പതികള്‍ സ്‌ക്രീനില്‍ ഒരുമിച്ചെത്തുകയാണ്. എതെങ്കിലും സിനിമയിലല്ല, മറിച്ച് ഒരു പ്രശസ്ത ജ്വല്ലറിയുടെ പരസ്യത്തിലാണ് ഈ അപൂര്‍വ്വ സംഗമം.
ടാറ്റ ഗ്രൂപ്പിന്റെ ജ്വല്ലറി ബിസിനസായ തനിഷ്‌കിന്റെ പരസ്യത്തില്‍ താനും ജയയും ഒരുമിച്ചെത്തുന്നു എന്ന് ബിഗ് ബി തന്റെ ബ്ലോഗിലൂടെ അറിയിക്കുകയായിരുന്നു. കരണ്‍ ജോഹാറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘കഭീ ഖുഷീ കഭീ ഗം’ എന്ന ചിത്രത്തിലാണ് ബച്ചനെയും ജയയെയും അവസാനമായി സ്‌ക്രീനില്‍ ഒരുമിച്ച് കണ്ടത്. 2001ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, കരീന കപൂര്‍, കാജോള്‍, ഹൃത്വിക് റോഷന്‍ തുടങ്ങി വന്‍ താരനിരതന്നെയുണ്ടായിരുന്നു.
മകന്‍ അഭിഷേഖും മരുമകള്‍ ഐശ്വര്യയും ലക്‌സിന്റെ പരസ്യത്തില്‍ ഒരുമിച്ചിരുന്നു. അജയ് ദേവഗണ്‍ കാജോള്‍, ഷാരൂഖ് ഗൗരി തുടങ്ങിയ സെലിബ്രിറ്റി കപ്പിള്‍സും പരസ്യചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല