നിരവിധി പുരസ്‌കാരങ്ങള്‍ നേടിയ ‘വീട്ടിലേക്കുള്ള വഴി’ക്ക് ശേഷം സംവിധായകന്‍ ഡോ.ബിജു ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകും. ‘ആകാശത്തിന്റെ നിറങ്ങള്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സിനിമാ ചിത്രീകരണത്തിന് ഏറെയൊന്നും ഉപയോഗിക്കാത്ത ആന്‍ഡമാന്‍ ദ്വീപുകളാണ് ‘ആകാശത്തിന്റെ നിറങ്ങള്‍’ എന്ന ചിത്രത്തിന്റെ പ്രധാനലൊക്കേഷനാവുക.
ആന്‍ഡമാനില്‍ ഒറ്റപ്പെട്ട ചില മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. വീട്ടിലേക്കുള്ള വഴിയിലേതുപോലെ സവിശേഷമായ പ്രമേയവും, ട്രീറ്റ്‌മെന്റുമാവും ഈ സിനിമയയെയും ശ്രദ്ധേയമാക്കുക. ഇതിനെ പുറമേ ആന്‍ഡമാന്റെ മനോഹാരിതയും വന്യതയും അപ്പാടെ ഒപ്പിയെടുക്കുന്ന ചിത്രം നല്ലൊരു ദൃശ്യവിരുന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൃഥ്വിരാജിന് പുറമേ ഇന്ദ്രജിത്ത്, നെടുമുടിവേണു, അനൂപ് ചന്ദ്രന്‍ എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
അതേസമയം പുരസ്‌കാരങ്ങള്‍ ഒരുപാട് നേടിയ വീട്ടിലേക്കുള്ള വഴിക്ക് ഇതുവഴി തിയ്യേറ്ററിലേക്കുള്ള വഴി കണ്ടെത്താനാവാത്തതില്‍ ഡോ.ബിജുവിന് ഏറെ നിരാശയുണ്ട്. നിരവധി ലോകപ്രശസ്തഫെസ്റ്റിവലുകളില്‍ ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല