ഇസ്‌ലാമാബാദ്: ജിയോ ടി.വി പുറത്തുവിട്ട ബിന്‍ ലാദന്റെ മരണചിത്രം വ്യാജമെന്ന് റിപ്പോര്‍ട്ട്. രണ്ട് വ്യത്യസ്ത ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്ത് കമ്പ്യൂട്ടറിന്റെ സഹായത്തോടെ തയാറാക്കിയ ചിത്രമാണിതെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയത്. ചിത്രം വന്ന ഉടന്‍ പല പ്രമുഖ മാധ്യമങ്ങളെല്ലാം ഈ ചിത്രം ഉപയോഗിക്കുകയും ചെയ്തിരുന്നു.
രണ്ട് വര്‍ഷമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു ചിത്രത്തില്‍ ലാദന്റെ താടിയും മറ്റും വെട്ടിച്ചേര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ടൈംസ്, ടെലിഗ്രാഫ്, സണ്‍, മെയില്‍ തുടങ്ങിയ പ്രമുഖ പത്രങ്ങള്‍ ആദ്യം ഈ ചിത്രം ഉപയോഗിച്ചിരുന്നെങ്കിലും ഫോട്ടോ വ്യാജമാണെന്ന വാര്‍ത്ത പരന്നതോടെ മാറ്റി. ഗാര്‍ഡിയന്‍ ഉള്‍പ്പെടെ ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമാണ് ഈ ചിത്രം കൊടുക്കാതിരുന്നത്.
2008ല്‍ റോയിട്ടേഴ്‌സ് എടുത്ത ലാദന്റെ ചിത്രം കൂട്ടിച്ചേര്‍ത്തിയാണ് പുതിയ ചിത്രമുണ്ടാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല