ബിപാഷ ബസുവും ജോണ്‍ എബ്രഹാമും എന്ന് വിവാഹം ചെയ്യുമെന്ന് നോക്കിയിരിക്കുകയാണ് ബോളിവുഡ്. നേരത്തേ വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നുള്ള രീതിയില്‍ വാര്‍ത്തകളുമുണ്ടായിരുന്നു.
എന്തൊക്കെയായാലും പത്തുവര്‍ഷത്തോളമായി ഒരുമിച്ച് കഴിയുന്ന ബിപാഷയും ജോണും തമ്മിലുള്ള ഉടക്കുകളോ പിണക്കങ്ങളോ ഒന്നും ഗോസിപ്പ് കോളങ്ങളില്‍ അധികം ഇടം നേടിയിട്ടില്ല.
എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്ത ജോണും ബിപാഷയും പിരിഞ്ഞുവെന്നാണ്. ഇത് വെറും ഗോസിപ്പല്ലെന്നും യാഥാര്‍ഥ്യമാണെന്നുമാണ് രണ്ടുപേരോടും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നേരത്തേ ബിപാഷയെ വിവാഹം ചെയ്യുമെന്നും പക്ഷേ എന്നാണെന്നറിയില്ലെന്നും ജോണ്‍ പറഞ്ഞിരുന്നു.്‌ജോണിന്റെ ഈ മനോഭാവം തന്നെയാണ് ബന്ധത്തിന് വിനയായതെന്നാണ് സൂചന.
എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്നായിരുന്നുവത്രേ ബിപാഷയുടെ തീരുമാനം. ഇക്കാര്യം ബിപാഷ ജോണിനോട് പറയുകയും ചെയ്തു. എന്നാല്‍ പറ്റില്ലെന്നായിരുന്നുവത്രേ ജോണിന്റെ മറുപടി.
ഇതിനാല്‍ ബിപാഷയ്ക്ക് ബന്ധം വേണ്ടെന്നുവയ്ക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്തായാലും ജോണുമൊത്ത് ഇനി മുന്നോട്ടില്ലെന്ന തീരുമാനത്തിലാണത്രേ ബിപാഷ.
ഈ വാര്‍ത്തകളെല്ലാം തെറ്റാണെന്ന് ബിപാഷ ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ജോണിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല