കഴിവിനൊപ്പം സൗന്ദര്യം കൂടി ഉള്ളവര്‍ക്ക് വേഗം ഒരു ജോലിയില്‍ കയറിപ്പറ്റാന്‍ കഴിയുമെന്ന് പൊതുവേ പറയാറുണ്ട്. മുഖസൗന്ദര്യമുള്ളവര്‍ക്ക് അഭിമുഖങ്ങളിലും മറ്റും ശോഭിക്കാന്‍ കഴിയുമെന്നും അവര്‍ക്ക് പെട്ടെന്ന് ഇന്റര്‍വ്യൂചെയ്യുന്നവരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ കഴിയുമെന്നുമൊക്കെ പല സര്‍വ്വേകളിലും കണ്ടെത്തിയിട്ടുണ്ട്.
ബിബിസിയുടെ കാര്യമെടുത്താന്‍ ഇത് തീര്‍ത്തും സത്യമാണ്. സുന്ദരമായ മുഖമുണ്ടെങ്കില്‍ ബിബിസിയില്‍ ജോലികിട്ടുക എളുപ്പമാണത്രേ. ബിബിസി തന്നെ നടത്തിയ ഒരു സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വെയില്‍ ഉള്‍പ്പെടുത്തിയ 45000 പേരില്‍ ചിലര്‍ ബി.ബി. സി ജീവനക്കാര്‍ തന്നെയായിരുന്നു.
സൗന്ദര്യമുള്ളവര്‍ ബിബിസിയുടെ വിവിധ വിഭാഗങ്ങളില്‍ പെട്ടെന്ന് കയറിപ്പറ്റുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഒപ്പം തന്നെ ക്രിസ്ത്യന്‍ വിരുദ്ധ നിലപാടുകളാണ് ചാനലിന്റേതെന്ന് സര്‍വെയില്‍ പങ്കെടുത്ത കൂടുതല്‍ പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്്.
വ്യക്തികളെ തരംതിരിക്കുന്നതിനും ബിബിസിയ്ക്ക് പ്രത്യേക മാനദണ്ഡമുണ്ട്. പ്രായം അതില്‍ പ്രധാനഘടകം തന്നെ. ക്രിസ്ത്യന്‍വിഭാഗങ്ങളില്‍ പെട്ടവരെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്നാണ് ടി. വി പ്രേക്ഷകരില്‍ കൂടുതല്‍ പേരും വിശ്വസിക്കുന്നതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തു.
മറ്റു മതവിഭാഗങ്ങളുടെ പ്രാതിനിധ്യം കൂടുമ്പോള്‍ ക്രിസ്ത്യന്‍ മതവിഭാഗത്തിന് വേണ്ട രീതിയില്‍ പരിഗണന കിട്ടുന്നില്ല. വികലാംഗരോടും വൃദ്ധസ്ത്രീകളെയും വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ല. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതല്‍ പരിഗണിക്കപ്പെടുന്നു. സമത്വമുള്ള സമൂഹം രൂപീകരിക്കാന്‍ ചാനലിന്റെ ശ്രമം വളരെ പരിതാപകരമാണെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ക്രിസ്ത്യന്‍ വിരുദ്ധ നിലപാടില്ലെന്ന് ബിബിസി വക്താവ് വെളിപ്പെടുത്തി. മതപരമായ കാര്യങ്ങളിലും പക്ഷപാതനിലപാടുകളിലും കൃത്യമായ മാര്‍ഗനിര്‍ദേശം സൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല