ലണ്ടന്‍: ബിബിസി അവരുടെ സ്‌പോര്‍ട്‌സ് കവറേജും ഡിജിറ്റല്‍ ചാനലും വെട്ടിക്കുറയ്ക്കുന്നെന്ന് റിപ്പോര്‍ട്ട്. ടെലിഗ്രാഫിന് നല്‍കിയ ഇന്റര്‍വ്യൂയില്‍ ബിബിസിയുടെ പുതിയ ചെയര്‍മാന്‍ ലോഡ് പാറ്റേണാണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ലോകവ്യാപകമായുള്ള സേവനങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അറബിക് സൊമാലി ഹിന്ദി എന്നീ ലോക സര്‍വ്വീസുകള്‍ ബിബിസി നെറ്റ് വര്‍ക്കില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഇവയെ സംരക്ഷിക്കണമെന്ന് വിദേശ സെക്രട്ടറി വില്യം ഹേഗിനോട് ആവശ്യപ്പെടുമെന്നും പാറ്റേണ്‍ പറഞ്ഞു. 20% ബജറ്റ് നഷ്ടത്തിന്റെ നേരിടാന്‍ ബിബിസി ചില കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തികളുടെ ശമ്പളം പ്രസിദ്ധീകരിക്കാനുള്ള തീരുമാനം ലോഡ് പാറ്റേണ്‍ പിന്‍വലിച്ചിരുന്നു.
ഡിജിറ്റല്‍ ടിവി ചാനലുകളായ ബിബിസി3, ബിബിസി4 എന്നിവയിലേതെങ്കിലും കട്ട് ചെയ്യാനാണ് തീരുമാനം.
തീരുമാനം ഉറപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സ്‌പോട്‌സ് മേഖലയില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ സ്‌പോര്‍ട്‌സ് റെറ്റുകളെയും ലേലം ചെയ്ത് വില്‍ക്കുക എന്നത് ബിബിസിയെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്’- അദ്ദേഹം പറഞ്ഞു.
അതേസമയം ബിബിസിയിലെ 1,500 തൊഴിലാളികളെ പിരിച്ചിവിടുമെന്ന് ശനിയാഴ്ച വാര്‍ത്ത പുറത്തുവന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല