1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2011

ലണ്ടന്‍: ബിയാട്രിസ് ഔട്ടലാന്റിഷ് രാജകുമാരി റോയല്‍ വെഡിംങ് ദിനത്തില്‍ ധരിച്ച തൊപ്പി ലേലത്തില്‍ വിറ്റത് 81,100പൗണ്ടിന്. ഇന്റര്‍നെറ്റിലൂടെയായിരുന്നു ലേലം നടന്നത്. ലേലത്തിലൂടെ ലഭിച്ച തുക ചാരിറ്റി പ്രവര്‍ത്തനത്തിന് ഉപയോഗിക്കും.

രാജകുമാരിയുടെ ഈ തൊപ്പിയെ ടോയ്‌ലെറ്റ് സീറ്റിനോടും, കാറ്റ്ഫഌപ്പിനോടും, ടര്‍ക്കി ട്വിസഌിനോടും ഉപമിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. യുനിസെഫിനും ചില്‍ഡ്രന്‍ ഓഫ് ക്രൈസിസിനും പണം നല്‍കുന്നതിനുവേണ്ടി ഈ തൊപ്പി ലേലം ചെയ്യാന്‍ 22 കാരിയായ ബിയാട്രിസ് രാജകുമാരി തീരുമാനിക്കുകയായിരുന്നു. ബന്ധുവായ വില്യം രാജകുമാരന്റെ വിവാഹത്തിന് അണിയാനായി ഈ തൊപ്പി തയ്യാറാക്കിയപ്പോള്‍ രാജകുമാരിക്ക് സമ്മിശ്ര പ്രതികരണം നേരിടേണ്ടി വന്നിരുന്നു.

തങ്ങള്‍ വളരെയധികം സന്തോഷത്തിലാണെന്നാണ് ലേലം വിവരം അറിഞ്ഞ് ചില്‍ഡ്രന്‍ ഇന്‍ ക്രൈസിസിന്റെ വക്താവ് പ്രതികരിച്ചത്. ഈ വന്‍ ലേലത്തിന്റെ തുക യൂനിസെഫിനും ചില്‍ഡ്രന്‍ ഇന്‍ ക്രൈസിസിനും നല്‍കുന്ന ബിയാട്രിസ് രാജകുമാരിയുടെ നടപടി തങ്ങളെ വളരെയധികം സന്തോഷിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.