ചെന്നൈയിലെ തിരക്കുള്ള ഒരു തെരുവിലെ ബിവറേജിൽ നിന്ന് നയൻതാര മൂന്നു കുപ്പി ബിയറും വാങ്ങി നടന്നു പോയാൽ എങ്ങനെയിരിക്കും? കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും വാട്ട്സ് ആപ്പിലും താരം ഈ വീഡിയോ ആയിരുന്നു.
ആവർത്തിച്ചു കണ്ട് കണ്ണുതള്ളിയതല്ലാതെ നയൻതാരക്ക് ബിവറേജിൽ പോയി വരിയിൽനിന്ന് ബിയർ വാങ്ങേണ്ട കാര്യമുണ്ടോ എന്നാരും ചോദിച്ചില്ല. വീഡിയോ വൈറൽ ആകുകയും ചെയ്തു.
എന്നാൽ നാനും റൗഡിതാൻ എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ആരോ ഒപ്പിച്ച വേലയാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നായിക ബിയർ വാങ്ങിപ്പോകുന്ന രംഗമുണ്ട്. പിന്നീട് ചിത്രത്തിന്റെ പ്രചരണാർഥം വീഡിയോ യുട്യൂബിൽ കയറ്റിവിടുകയായിരുന്നു.
നടൻ ധനുഷ് നിർമ്മിക്കുന്ന നാനും റൗഡിതാനിൽ വിജയ് സേതുപതിയാണ് നയൻതാരയുടെ നായകൻ. പോടാ പോടി എന്ന ചിത്രത്തിന്റെ സംവിധായകൻ വിഗ്നേഷ് ശിവന്റെ പുതിയ ചിത്രം കൂടിയാണ് നാനും റൗഡിതാൻ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല