ബിര്‍മിങാം എയര്‍ പോര്‍ട്ടില്‍ രണ്ടു വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിഞ്ഞുപോയി.
റണ്‍വേയില്‍ പുറപ്പെടാനായി ഫൈ്‌ളബി എയര്‍ലൈനിന്റെ വിമാനം തയ്യാറായി നില്‍ക്കവേ തൊട്ടുമുന്നില്‍ ബെല്‍ജിയത്തില്‍നിന്നുള്ള ഒരു സ്വകാര്യ ജെറ്റ് പറന്നിറങ്ങുകയായിരുന്നു. നേര്‍ക്കു കുതിച്ചുവരുന്ന ടിബിഎം 700 വിമാനം കണ്ട് ഫൈ്‌ളബി പൈലറ്റ് സ്തബ്ധനായിപ്പോയി.
ബുധനാഴ്ച പകല്‍ 3.35ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ബെല്‍ജിയന്‍ വിമാനം തന്റെ വിമാനത്തെ കടന്നുപോയതെന്ന് ഫൈ്‌ളബി പൈലറ്റ് പറയുന്നു. ഈ വിമാനത്തിന് ഇവിടെ ഇറങ്ങാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് അനുമതി കിട്ടിയിരുന്നോ എന്ന കാര്യം വ്യക്തമല്ല.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല