ജോര്‍ജ് മാത്യു: ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെസഹാ ആചരിച്ചു.സന്ധ്യാ നമസ്‌കാരം, പെസഹാ ശുശ്രൂഷകള്‍, വി. കുര്‍ബാന, പ്രസംഗം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് പെസഹാ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. മനുഷ്യ രക്ഷക്ക് വേണ്ടി സ്വയം ബലിയായി നല്‍കിയ യേശുക്രിസ്തു നല്‍കുന്ന സന്ദേശവും മാതൃകയും സര്‍വ്വശക്തമായ സമര്‍പ്പണത്തിന്റെയും അതിനു ലോക ചരിത്രത്തില്‍ സമാനതകളില്ലെന്നും ഫാ. മാത്യൂസ് കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ക്രൈസ്തവ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ ഊഷ്മളത നിറയുവാന്‍ ഈ ആചരണം സഹായിക്കുമെന്ന് ഫാ. മാത്യൂസ് കുര്യാക്കോസ് വ്യക്തമാക്കി.
ഇടവക ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, നിയുക്ത ട്രസ്റ്റി രാജന്‍ വര്‍ഗീസ്, സെക്രട്ടറി ഷിബു തോമസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് പ്രഭാത നമസ്‌കാരം തുടര്‍ന്ന് വി. കുര്‍ബാനയും നടക്കും. ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ആരംഭിക്കും.
വിലാസം:
The Walker Memorial Hall, Ampton Road, Birmingham, B15 2UJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല