രാജു വേലംകാല: ഇംഗ്ലണ്ട് മിഡ്‌ലാന്‍ഡിലെ ആദ്യകാല പള്ളിയായ ബിര്‍മ്മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ എന്നതുപോലെ ഈ വര്‍ഷവും നമ്മുടെ രക്ഷിതാവായ പുത്രന്‍ തമ്പുരാന്റെ പീഡാനുഭവം വിപുലമായ രീതിയില്‍ ആചരിക്കുവാന്‍ പള്ളി വികാരി ബഹു. ഫാ. പീറ്റര്‍ കുരിയാക്കോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു. അതിന്‍ പ്രകാരം ഓശാന ശുശ്രൂഷയും തുടര്‍ന്ന് വി.കുര്‍ബാനയും മാര്‍ച്ച് 19ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ബര്‍മ്മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നടത്തപ്പെടും.
മാര്‍ച്ച് 23 ബുധനാഴ്ച വൈകന്നേരം 3 മണി മുതല്‍ വി.കുമ്പസാരവും തുടര്‍ന്ന് പെസഹായുടെ ശുശ്രൂഷകളും വി.കുര്‍ബാനയും അര്‍പ്പിക്കും. വി കുര്‍ബാനക്കു ശേഷം പെസഹായുടെ അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.
ഈ വര്‍ഷം ദു:ഖവെള്ളിയാഴ്ച ദിവസം തന്നെ മാതാവിന്റെ വചനിപ്പ് പെരുന്നാളും വരുന്നതിനാല്‍, മാര്‍ച്ച് 25 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വി. കുര്‍ബാന അര്‍പ്പിച്ചതിനു ശേഷം ആയിരിക്കും ദു:ഖവെള്ളിയാഴ്ച ക്രമങ്ങള്‍ നടത്തപ്പെടുക. തുടര്‍ന്ന് വിശ്വാസികള്‍ക്കായി നേര്‍ച്ച കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്. ദു:ഖവെള്ളിയാഴ്ചയിലെ വി.കുര്‍ബാനയും മറ്റു ശുശ്രൂഷകളും ബിര്‍മ്മിങ്ഹാമിലുള്ള St Cyprian’s Memorial Hall, Birmingham. B25 8DL ഹാളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ ലോകത്തിലെ മാനവരാശിക്കു വേണ്ടി ക്രൂശേല്‍ക്കപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത മിശിഹാ തമ്പുരാന്റെ ഉയിര്‍പ്പ് പെരുന്നാള്‍ മാര്‍ച്ച് 26 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ദേവാലയത്തില്‍ വെച്ച് ആഘോഷിക്കപ്പെടും.
ലോകം മുഴുവനും പുത്രന്‍ തമ്പുരാന്റെ പീഡാനുഭവും ഉയിര്‍പ്പും ആചരിക്കുകയും അനുഭവിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന അവസരത്തില്‍,
ബിര്‍മ്മങ്ഹാമിലെ യാക്കോബായ ദേവാലയമായ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ബഹുമാനപെട്ട വികാരി അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ ശൃശ്രൂഷകളിലും വി.കുര്‍ബാനകളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിപ്പാന്‍ എല്ലാ വിശ്വാസികളേയും പള്ളികമ്മറ്റി സാദരം ക്ഷണിച്ചു കൊള്ളുന്നു.
ദു:ഖവെള്ളിയാഴ്ച ഒഴികെയുള്ള മറ്റു എല്ലാ ശുശ്രൂഷകളും ദേവാലയത്തില്‍ വച്ച് തന്നെയായിരിക്കും നടത്തപ്പെടുക.
പള്ളിയുടെ അഡ്രസ്സ്:
St. George JSOC Birmingham ,
All Saints church,
Albert Road,
Stechford,
Birmingham.
B33 8AU.
ദു:ഖ വെള്ളിയാഴ്ചയിലെ വി.കുര്‍ബാനയും മറ്റു ശുശ്രൂഷകളും
St Cyprian’s Memorial Hall,Birmingham. B25 8DL .
വെച്ചായിരിക്കും നടത്തപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളിയുടെ വെബ്‌സൈറ്റ് ആയ
http://jsocbirmingham.com/Passion%20week.html സന്ദര്‍ശിക്കുക. അല്ലെങ്കില്‍ പള്ളി വികാരി Rev. Fr. Peter Kuriakose(Mob), ട്രസ്റ്റി Biju Kuriakose (07817680434, സെക്രട്ടറി Babu Varghese (07743567410) എന്നിവരില്‍ നിന്നു ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല