മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സാണ് കുറെകാലമായി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍. ഇടയ്ക്ക് വാറന്‍ ബൊഫെ കോടീശ്വരനായി മാറിയെങ്കിലും ബില്‍ ഗേറ്റ്സ് വീണ്ടും അവിടെക്കേറി ഇരിപ്പുറപ്പിച്ചു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ബില്‍ ഗേറ്റ്സിനെ പിന്തള്ളിക്കൊണ്ട് ഒരു ഓസ്ട്രേലിക്കാരി കോടീശ്വര കസേരയില്‍ ഇരിപ്പുറപ്പിക്കാന്‍ പോകുകയാണെന്നാണ് അറിയുന്നത്. ജിനാ റിനെഹാര്‍ട്ട് എന്ന ഓസ്ട്രേലിയക്കാരി വിധവയാണ് ബില്‍ ഗേറ്റ്സിനെയും പിന്തള്ളി കോടീശ്വര കസേരയില്‍ ഇരുപ്പുറപ്പിക്കാന്‍ പോകുന്നത്.
ബില്‍ ഗേറ്റ്സിനെക്കൂടാതെ വാറന്‍ ബോഫെറ്റ്, കാര്‍ലോസ് സിം എന്നിവരാണ് മുന്തിയ പണക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യക്കാരന്‍ ലക്ഷ്മി മിത്തലാണ് ഇപ്പോള്‍ ബ്രിട്ടണിലെ ഏറ്റവും വലിയ കോടീശ്വരന്റെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ജിനാ റിനെഹാര്‍ട്ട് ഒന്നാം സ്ഥാനത്ത് വന്നാല്‍ ആ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയായിരിക്കുമെന്നതാണ് ശ്രദ്ധേയമായ വസ്തുത.
അടുത്തിടെ ഭര്‍ത്താവ് മരിച്ച ജിന റിനെഹാര്‍ട്ട് പിതാവിന്റെ ഖനിവ്യവസായം സ്വന്തമായുണ്ട്. കൂടാതെ മറ്റൊരു വ്യവസായ ലോകം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ജിനയുടെ ആകെ സമ്പാദ്യം ആറ് ബില്യണ്‍ പൗണ്ടായിരുന്നു. അങ്ങനെ ഓസ്ട്രേലിയായിലെ ഏറ്റവും വലിയ പണക്കാരിയായി ജിന മാറി. അതേസമയം അന്താരാഷ്ട്ര ഓഹിമാര്‍ക്കറ്റില്‍ ജിനയുടെ കമ്പനിയുടെ ഓഹരികള്‍ക്ക് മൂല്യം വര്‍ദ്ധിച്ചതോടെയാണ് ജിന ലോകത്തിലെ ഒന്നാം നമ്പര്‍ പണക്കാരിയായി മാറിയത്. ഇപ്പോഴത്തെ ജിനയുടെ മൊത്തം സമ്പാദ്യം 19 ബില്യണ്‍ പൗണ്ട് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഇപ്പോള്‍ ജിനയുടെ ഖനികളും മറ്റും വന്‍ലാഭമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ പോയാല്‍ താമസിയാതെ തന്നെ ജിനയുടെ മൊത്തം സമ്പാദ്യം 63 ബില്യണ്‍ പൗണ്ട് ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതോടെ ബില്‍ ഗേറ്റ്സിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ പണക്കാരിയായി ജിന മാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല