1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2011


മാത്യു ബ്ലാക്ക്പൂള്‍

താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയിലിന് ബ്ലാക്ക്പുള്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. സെന്റ്.കെറ്റിക്കല്‍സ് ദേവാലയത്തില്‍ എത്തിയ പിതാവിനെ താലപ്പൊലിയേന്തിയ ബാലികാബാലന്‍മാരുടെ അകമ്പടിയോടെ സ്വീകരിച്ചു.

തുടര്‍ന്ന് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ് ദിവ്യബലി അര്‍പ്പിച്ചു. പിതാവിന്റെ സന്ദേശത്തില്‍ കത്തോലിക്കാ വിശ്വാസത്തില്‍ സഭയുടെ വിശ്വാസ സത്യങ്ങള്‍ തീക്ഷ്ണതയോടെ കാത്തു പരിപാലിക്കുന്ന ഇടവക സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തോഷം രേഖപ്പെടുത്തി. കുടുംബങ്ങളില്‍ സന്ധ്യാ പ്രാര്‍ത്ഥനയും ജപമാല പ്രാര്‍ത്ഥനയും മുടക്കം കൂടാതെ നടത്തണമെന്നും പിതാവ് ഉദ്‌ഘോഷിച്ചു.

പിതാവിനോടൊപ്പം ബലിയര്‍പ്പണത്തില്‍ പങ്കെടുത്ത ഫാ.തോമസ് കളപ്പുരയ്ക്കല്‍ ഇടവക സമൂഹത്തിനായി പിതാവിന് സ്വാഗതം ആശംസിച്ചു. കുടുംബങ്ങളോടൊപ്പം ഫോട്ടോ എടുക്കുകയും എല്ലാവര്‍ക്കും പിതാവ് ഈസ്റ്റര്‍ ആശംസകള്‍ നേരുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.