![bbc](http://www.nrimalayalee.co.uk/wp-content/uploads/2011/03/bbc.jpg)
ടെസ്റ്റ് കാര്‍ഡ് എഫ് ആയിരിക്കും സ്‌ക്രീനില്‍ തെളിയുക. ബി.ബി.സി എഞ്ചിനീയറുടെ മകള്‍ കരോള്‍ ഹെര്‍സീയുടെ ചിത്രമായിരിക്കും പ്രേക്ഷകര്‍ക്ക് കാണാനാവുക.
അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 1.3 ബില്യണ്‍ പൗണ്ട് ഇതിലൂടെ സംരക്ഷിക്കാനാകുമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ബി.സി വണ്‍, ബി.ബി.സി ടു എന്നീ ചാനലുകളില്‍ ഒരു മണിക്കുശേഷം പരിപാടികള്‍ക്കു പകരം സ്റ്റാറ്റിക് ടെസ്റ്റ് കാര്‍ഡുകളായിരിക്കും ടെലിവിഷന്‍ സ്‌ക്രീനില്‍ തെളിയുക.
രാത്രി മാത്രമല്ല, പകല്‍ സമയത്തുള്ള പല പരിപാടികള്‍ക്കും പുന:സംപ്രേഷണത്തിനും നിയന്ത്രണമേര്‍പ്പെടുത്തും. ചെലവു ചുരുക്കലിന്റെ ഭാഗമായി ഡേവിഡ് ആറ്റന്‍ബറോയുടെ ബ്ലൂ പ്ലാനറ്റുപോലുള്ള പരിപാടികള്‍ നാലും അഞ്ചും തവണ ആവര്‍ത്തിക്കാനും വേള്‍ഡ് സര്‍വീസുമായി ന്യൂസ്‌റൂം ലയിപ്പിക്കാനും സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബി.ബി.സ് ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല