ലണ്ടന്‍: പാക്കിസ്ഥാന്‍ സ്വദേശിയായ ബി.ബി.സി റിപ്പോര്‍ട്ടര്‍ മിഷാല്‍ ഹുസൈനിന്റെ കുട്ടികളെ സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് വംശീയമായി അധിക്ഷേപിച്ചു. നിങ്ങള്‍ക്ക് ഇംഗ്ലീഷുകാരെപ്പോലെ പോലെ പെരുമാറിക്കൂടേ എന്ന് കുട്ടികളോട് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ ചോദിച്ചതായി മിഷാല്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ഇവരുടെ ലണ്ടനിലെ വീടിനടുത്തുള്ള വെറ്റ്‌റോസ് ബ്രാഞ്ചില്‍ വച്ചാണ് മിഷാലിന്റെ മൂന്ന് ആണ്‍മക്കള്‍ക്ക് ഈ ദുരനുഭവമുണ്ടായത്. അബോട്ടാബാദില്‍ വച്ച് ബിന്‍ ലാദന്‍ മരിച്ചതറിഞ്ഞ് പാക്കിസ്ഥാനിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ബി.ബി.സിയുടെ മുന്‍നിര റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായ മിഷാല്‍. പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് മക്കളായ റാഫേല്‍(6), ഇരട്ടകളായ മൂസ, സാക്കി, (4) എന്നിവരും ഭര്‍ത്താവ് മീകാല്‍ ഹാശ്മിയുമൊത്ത് ഷോപ്പിംങ്ങിന് പോയതായിരുന്നു അവര്‍.
സൂപ്പര്‍മാര്‍ക്കറ്റിലെ വയസന്‍, നിങ്ങളുടെ വര്‍ഗക്കാര്‍ ഇംഗ്ലീഷുകാരായ കുട്ടികളെ പോലെ പെരുമാറണമെന്ന് പറഞ്ഞതായി ഹൂസൈന്‍ പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ അനുഭവം തന്നെ 70കളിലേക്ക് കൊണ്ടുപോയെന്നാണ് ഭര്‍ത്താവ് ഹശ്മി പറയുന്നു. 70കളില്‍ നിന്നും ആളുകള്‍ ഒട്ടും മാറിയില്ലെന്നാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
മിഷാലിന്റെ അച്ഛന്‍ പാക്കിസ്ഥാനിലാണ് പഠിച്ചതും വളര്‍ന്നതും. എന്നാല്‍ മിഷാല്‍ ഹുസൈന്‍ ജനിച്ചത് ലണ്ടനിലാണ്. ഹാശ്മിയുടെ കുടുംബവും പാക്കിസ്ഥാനികളാണ്. 38കാരിയായ മിഷേല്‍ യു.കെയിലെ ശക്തയായ മുസ്‌ലീം സ്ത്രീകളില്‍ ഒരാളായി 2009ല്‍ തിരഞ്ഞെടുത്തിരുന്നു. ലിബറല്‍ മുസ്‌ലീം എന്നാണ് മിഷാല്‍ സ്വയം വിശേഷിപ്പിക്കുന്നത്. ബി.ബി.സി2 ന്യൂസ് നൈറ്റ് അവതരിപ്പിക്കുന്നതിനായി ഈ വര്‍ഷം അവരെ തിരഞ്ഞെടുത്തിരുന്നു. ജെറിമി പാക്‌സ്മാന്റെ പിന്‍ഗാമിയായാണ് ഇവര്‍ അറിയപ്പെടുന്നത്.
ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ഖേദമുണ്ടെന്ന് വെറ്റ്‌റസിന്റെ വക്താവ് പറഞ്ഞു. ഈ സംഭവം സ്വകാര്യമായ പ്രശ്‌നമാണെന്നാണ് ബി.ബി.സി വക്താവ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല