നാഗ്പൂര്‍: സ്‌പോര്‍ട്‌സിനെ എങ്ങിനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് ബി.സി.സി.ഐയെ കണ്ട് പഠിക്കണമെന്ന ഇതര അഭ്യന്തര സ്‌പോര്‍ട് അസോസിയേഷനുകള്‍ക്ക് ഇന്ത്യന്‍ ഷട്ടില്‍ താരം ജ്വാല ഗുട്ടയുടെ ഉപദേശം.
‘ഇന്ത്യക്കാരെ സംബന്ധിച്ച് ക്രിക്കറ്റ് അവരുടെ മതം തന്നെയാണ്. ആര്‍ക്കും നിഷേധിക്കിനാവാത്ത സ്തയമാണത്. അത്രത്തോളം ക്രിക്കററ് ഇവിടെ പ്രചുല പ്രചാരം നേടിയിട്ടുണ്ട്. പക്ഷ ക്രിക്കറ്റിന് ഇത്രത്തോളം പ്രചാരം കിട്ടാന്‍ കാരണം ബി.സി.സി.ഐയുടെ ശ്രമങ്ങളാണെന്നത് തര്‍ക്കമറ്റ കാര്യമാണ്. മറ്റ് സ്‌പോര്‍ട് അസോസിയേഷനുകള്‍ക്ക് ഇക്കാര്യങ്ങളിലൊക്കൊ ബി.സി.സി.ഐയില്‍ നിന്നും പലതും പഠിക്കാനുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം പ്രവൃത്തികള്‍ മാതൃകയാക്കണം’.
നാഗ്പൂര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ സംബന്ധിച്ച് പ്രസംഗിക്കവെ ജ്വാല പറഞ്ഞു. കോമണ്‍വെല്‍ത്ത ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാക്കളായ ജ്വാലയും കൂട്ടുകാരി അശ്വനി പൊന്നപ്പയും ചേര്‍ന്ന സംഖ്യം അടുത്തിടെ ലണ്ടനില്‍ വച്ച് നടന്ന ലോകചാംപ്യന്‍ഷിപ്പിലും വെങ്കലം നേടി ചരിത്രം രചിച്ചിരുന്നു. 1983ല്‍ പ്രകാശ് പദുക്കോള്‍ വെങ്കലം നേടിയതിന് ശേഷം ആദ്യമായാണ ഇന്ത്യക്ക് ലോക ചാംപ്യന്‍ഷിപ്പ് മെഡല്‍ ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല