മുംബൈ: ഐ.പി.എല്ലിന്റെ നാലാംസീസണില്‍ ടീമിനെ മല്‍സരിക്കുന്നതില്‍ നിന്നും വിലക്കിയ ബി.സി.സി.ഐ നടപടിക്കെതിരേ രാജസ്ഥാന്‍ റോയല്‍സ് ശക്തമായി രംഗത്ത്. ഇതുവഴി തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ബി.സി.സി.ഐ 120 കോടി നല്‍കണമെന്നും റോയല്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു റോയല്‍സിന്റെ കരാര്‍ റദ്ദാക്കിയത്. എന്നാല്‍ റോയല്‍സ് നിയമനടപടികളുമായി മുന്നോട്ടുപോവുകയും അനുകൂലവിധി സമ്പാദിക്കുകയുമായിരുന്നു. റോയല്‍സിനെതിരേ ബി.സി.സി.ഐ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു.
തങ്ങളുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന നടപടിയാണ് കരാര്‍ റദ്ദാക്കലിലൂടെ ഉണ്ടായതെന്ന് റോയല്‍സ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ റോയല്‍സിന്റെ ആവശ്യത്തെക്കുറിച്ച് അറിയില്ലെന്ന് ബി.സി.സി.ഐ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല