ലണ്ടന്‍: തന്റെ സെക്യൂരിറ്റി വാഹനവ്യൂഹമായ ദ ബീസ്റ്റിനുവേണ്ടി കഞ്ചഷന്‍ ചാര്‍ജ് അടയ്ക്കാന്‍ യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമ ഉത്തരവിട്ടിരുന്നതായി മേയര്‍ ബോറിസ് ജോണ്‍സന്റെ വെളിപ്പെടുത്തല്‍. സി-ചാര്‍ജ് പിഴ അടക്കാന്‍ യു.എസ് എംബസി വിസമ്മതിച്ചതുമായി ബന്ധപ്പെട്ട് ഒബാമയുമായി താന്‍ ചര്‍ച്ച നടത്തിയതായും ജോണ്‍സണ്‍ പറഞ്ഞു.
എന്നാല്‍ ടാക്‌സിംങ് ഡിപ്ലോമാറ്റ്‌സ് പരമ്പരാഗതമായി പിന്‍തുടര്‍ന്നുപോകുന്ന രീതിയനുസരിച്ച് സി-ചാര്‍ജ് അടയ്ക്കാന്‍ തയ്യാറാകാത്ത തങ്ങളുടെ തീരുമാനം ശരിയാണെന്നാണ് എംബസി പറയുന്നത്. പ്രസിഡന്റിന്റെ സന്ദര്‍ശനസമയത്ത് തങ്ങളുടെ റോഡുകള്‍ അടച്ചിട്ടിട്ടുണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹം പിഴ അടയ്‌ക്കേണ്ടതാണ്. പോപ്പ് ഇവിടെ വന്നപ്പോള്‍ എല്ലാ റോഡുകളും അടച്ചിട്ടിരുന്നതിനാല്‍ തങ്ങള്‍ പിഴ ഈടാക്കിയിരുന്നില്ല. എന്നാല്‍ ഇത് വ്യത്യസ്തമാണെന്നും മേയര്‍ പറഞ്ഞു.
ബര്‍ക്കിംങ്ഹാം കൊട്ടാരത്തില്‍ വച്ച് ഒബാമയ്ക്ക് വിരുന്ന് നല്‍കിയ സമയത്താണ് താന്‍ യു.എസ് എംബസി സി-ചാര്‍ജ് അടയ്ക്കാത്തതിനെകുറിച്ച് ഒബാമയോട് പറഞ്ഞതെന്നും ജോണ്‍സണ്‍ പറയുന്നു. വളരെ സൗഹാര്‍ദ്ദപരമായ ഒരു കൂടിക്കാഴ്ചയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ അവര്‍ 5.3 മില്യണ്‍ തുകയ്ക്ക് അടയ്ക്കാനുണ്ടായിരുന്നു. അതിനാല്‍ വാഹനവ്യൂഹത്തിന്റെ ബില്‍ അതിനും മുകളില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് മേയറുടെ വക്താവ് പിന്നീട് പറഞ്ഞിരുന്നു.
2003ല്‍ സി-ചാര്‍ജ് കൊണ്ടുവന്നതിനുശേഷമുള്ള ഏറ്റവും വലിയ ബില്ലാണ് യു.എസ് എംബസിയുടേത്. മേയര്‍ക്കും പ്രസിഡന്റിനും ഇടയില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്നാണ് എംബസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരം. സി-ചാര്‍ജിന്റെ കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാണ്. ട്രാഫിക് നിയമലംഘനം, പാര്‍ക്കിംങ്ങ്, വേഗതാ പരിധി ലംഘനമുള്‍പ്പെടെയുള്ള യു.കെ നിയമങ്ങളെല്ലാം അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ സി-ചാര്‍ജിന്റെ കാര്യത്തില്‍ തങ്ങളുടെ നിലപാട് 1960 വിയന്ന കണ്‍വന്‍ഷന്‍ അനുസരിച്ചുള്ളതാണ്. അതുപ്രകാരം നയതന്ത്രപരമായ ദൗത്യത്തിനിടയില്‍ ഇത്തരം നികുതി ചുമത്തേണ്ടതില്ല എന്നാണെന്നും എംബസി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല