കാഠ്മണ്ഡു: 21 വയസ്സുകാരിയായ ബുദ്ധസന്ന്യാസിനിയെ അഞ്ച് ആളുകള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ഭോജാപ്പൂര്‍ സ്വദേശിനിയായ ബുദ്ധസന്ന്യാസിനി ബസ്സില്‍ സഞ്ചരിക്കവെയാണ് ബലാല്‍സംഗത്തിനിരയായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് സബാഖോല എന്ന സ്ഥലത്തെത്തിയപ്പോള്‍ ബസ്സിലുണ്ടായിരുന്ന ഡ്രൈവറടക്കം മറ്റ് അഞ്ചു പേരും കൂടി ഇവരെ പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ചവരില്‍ 17 ഉം 18 ഉം വയസ്സുള്ള കൗമാരക്കാരുമുണ്ട്.
പീഡനത്തിനിരയായ ഇവരെ പിന്നീട് സാങ്ഹിയ ലിംഭുവാന്‍ രാജ്യ പരിക്ഷത്ത് എന്ന വംശീയ സംഘടന രക്ഷപെടുത്തുകയായിരുന്നു. സംഘടനയുടെ ആള്‍ക്കാര്‍ പിന്നീട് പ്രതികളായ അഞ്ച് പേരെയും പിടികൂടി പോലീസിനു കൈമാറി. ബുദ്ധസന്ന്യാസിനിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിപ്പിയ്ക്കുകയാണ്. ബുദ്ധന്റെ ജന്‍മസ്ഥലമായ നേപ്പാളില്‍ കുടുംബത്തില്‍ നിന്നൊരാളെ സന്ന്യാസിയാക്കാന്‍ വിടുന്ന പാരമ്പര്യം പലരും ഇപ്പോഴും പിന്‍തുടരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല