സൗരയൂഥത്തിലെ പ്രധാനികളായ നാല് ഗ്രഹങ്ങളും ചന്ദ്രനും തിങ്കളാഴ്ച ഭൂമിയ്ക്കരുകില്‍. അര്‍ദ്ധ ചന്ദ്രനോടൊപ്പം ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളാണ് ഭൂമിയെ നേരില്‍ കാണാനായെത്തുന്നത്.
ഗ്രഹങ്ങള്‍ ഈ മാസം ആദ്യം ഭൂമിയോട് അടുക്കാന്‍ തുടങ്ങിയിരുന്നു. തിങ്കളാഴ്ചയാവും ഇവ ഭൂമിയുടെ ഏറ്റവും അടുത്തെത്തുക. ഇത്രയും ഗ്രഹങ്ങള്‍ ഒരുമിച്ചു ദൃശ്യമാകുന്നത് അപൂര്‍വ്വമാണ്.
കാലാവസ്ഥ അനുകൂലമാണെങ്കില്‍ തിങ്കളാഴ്ച കിഴക്ക് വടക്കു കിഴക്കന്‍ ആകാശത്തേക്ക് നോക്കിയാല്‍ ഭൂമിയുടെ അയല്‍വാസികളെയും അമ്പിളിയമ്മാവനെയും കാണാം. ചൊവ്വാഴ്ച വരെ നീണ്ടുനില്‍ക്കുന്ന സംഗമത്തിന് ശേഷം ഗ്രഹങ്ങള്‍ അവരവരുടെ പാടുനോക്കി ഭ്രമണപഥത്തിലൂടെ വ്യത്യസ്തദിശകളിലേക്ക് നീങ്ങും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല