ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്ന് ആദ്യത്തെ ആത്മഹത്യ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജനെന്ന് സംശയിക്കുന്ന 30 വയസ്സുകാരനാണ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ബുര്‍ജ് ഖലീഫയുടെ 147ാം നിലയില്‍ നിന്നാണ് റൂമിലെ ജനാലയിലൂടെയായിരുന്നു ഇയാള്‍ താഴേക്ക് ചാടിയത്. എന്നാല്‍ 108ാം നിലയിലെ ടെറസിലാണ് ഇയാള്‍ വീണത്.
വിവരമറിഞ്ഞ് സ്ഥലത്ത് പോലീസെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യത്തെ ആത്മഹത്യയാണിതെന്ന് ദുബൈ പോലീസ് വ്യക്തമാക്കി. ബുര്‍ജ് ഖലീഫയിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ലീവ് വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തൊഴിലുടമ അനുവദിച്ചിരുന്നില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വീഴ്ചയുടെ ആഘാതത്തില്‍ മൃതദേഹം ചിന്നിച്ചിതറിയിട്ടുണ്ട്. മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി മാറ്റിയിരിക്കയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല