മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനുനേരെ ഷൂവെറിഞ്ഞ ഇറാഖി മാധ്യമപ്രവര്‍ത്തകന്റെ കഥ ബിഗ് സ്‌ക്രീനിലെത്തുന്നു. ബോളിവുഡാണ് മുന്‍തസര്‍ അല്‍ സെയ്ദി എന്ന 32 കാരന്റെ ജീവിതം ക്യാമറയില്‍ പകര്‍ത്തുന്നത്.
മഹേഷ് ഭട്ടാണ് സിനിമ ഒരുക്കുന്നത്. ഇമ്രാന്‍ ഷാഹിദ് മുന്‍തസറിന്റെ വേഷത്തിലെത്തും. മഹേഷ് ഭട്ടിന്റെ മകള്‍ പൂജാഭട്ടാണ് സിനിമ നിര്‍മ്മിക്കുന്നത്. കൂട്ടിന് നടന്‍ ദിനോ മോറെയുമുണ്ട്.
ഇതേ വിഷയത്തില്‍ ഭട്ട് ഒരുക്കിയ നാടകം ഈയിടെ ഡല്‍ഹിയില്‍ അരങ്ങേറിയിരുന്നു. നാടകത്തിന് ലഭിച്ച വമ്പന്‍ പ്രതികരണങ്ങളാണ് സിനിമയെ കുറിച്ചുള്ള ചിന്തയായത്. മുന്‍തസര്‍ എഴുതിയ പുസ്തകത്തിന്റെ അതേ പേരു തന്നെയായിരുന്നു നാടകത്തിനും നല്‍കിയത്. ‘ദി ലാസ്റ്റ് സല്യൂട്ട്’ എന്നാണ് നാടകത്തിന്റെ പേര്.
വിദേശ സാങ്കേതിക വിദഗ്ധരുടെ ഒരു നീണ്ട നിര തന്നെ കൂട്ടത്തില്‍ ഉണ്ടാകും. ലെബണനിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക. ഇംഗ്ലീഷ് അറബിക് സബ്‌ടൈറ്റിലുമുണ്ടാകും. തിരക്കഥാ രചനയില്‍ അല്‍സെയ്ദിയെ സഹകരിപ്പിക്കാനും ആലോചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല