ജെഫ്രിന്‍ സൈമണ്‍: BMA യുടെ ആഭിമുഖ്യത്തില് നടക്കുന്ന ക്രിസ്തുമസ് & ന്യൂ ഇയര് ആഘോഷം ജനുവരി 13 , ശനിയാഴ്ച നടക്കും. വില്‌സ്റ്റെഡ് വില്ലേജ് ഹാളില് വൈകുന്നേരം 4 മണിക്ക് BMA പ്രസിഡന്റ് സാബിച്ചന് തോപ്പിലിന്റെ അധ്യക്ഷതയില് ആരംഭിക്കുന്ന ആഘോഷ പരിപാടികള്ക്ക് സെക്രട്ടറി സുധീഷ് സ്വാഗതം ആശംസിക്കുകയും, ബെഡ്‌ഫോര്ഡ് സെന്റ്. ജോസഫ് ചര്ച്ച് അസിസ്റ്റന്റ് വികാരി ഫാ. റോയ് കാരയ്ക്കാട്ട് ഉത്ഘാടനം നിര്വഹിക്കുകയും ചെയ്യും. പ്രസ്തുത പരിപാടികളില് യുക്മ നാഷണല് ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്, റീജിയണല് സെക്രട്ടറി ജോജോ തെരുവന് എന്നിവരും പങ്കെടുക്കുന്നതാണ്. തുടര്‌ന് ക്രിസ്തുമസ് നേറ്റിവിറ്റി ഷോയും കുട്ടികളുടെയും മുതിര്ന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറും. ആഘോഷപരിപാടികള്ക്ക് മാറ്റ് കൂട്ടുവാന് റെഡിച്ച് ശ്രുതി ഓര്ക്കസ്ട്രയുടെ ഗാനമേളയും കേരളത്തനിമയിലുള്ള ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.
പ്രസ്തുത പരിപാടികളിലേക്ക് BMA യുടെ മുഴുവന് അംഗങ്ങളെയും ഒപ്പം ബെഡ്‌ഫോര്ഡിലുള്ള എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി BMA എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിക്കുന്നു.
വിലാസം:
WILLSTEAD VILLAGE HALL
COTTON END ROAD
WILLSTEAD
MK453BX
BEDFORD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല