ബെഡ്ഫോര്‍ഡിലെ മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന് ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു. ജനവരി ഏഴിന് അഞ്ച് മണിയോടുകൂടി ആരംഭിച്ച ആഘോഷപരിപാടികള്‍ രാത്രി പന്ത്രണ്ട് മണിയോളം നീണ്ടുനിന്നു.
ഡോ.എന്‍സണ്‍ തോമസ്സിന്റെ ക്രിസ്മസ്-പുതുവത്സര സന്ദേശത്തോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. രാജന് കോശി സ്വാഗതം പറഞ്ഞു. മുതിര്‍ന്ന അംഗങ്ങളായ ജേക്കബ്, ബോസ്സ്, ബിജു, ഡായി, ജോണ്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു.
തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ബെഡ്ഫോര്‍ഡിലെ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. സുജ ടീച്ചറുടെ നേതൃത്വത്തിലുള്ള അവതരണവും, കോട്ടയം ജോയിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.
ബെഡ്ഫോര്‍ഡ് & മാര്‍സ്റ്റണ്‍ മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോളും ക്രിസ്മസും ആഘോഷിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളോടൊപ്പം ക്രിസ്മസ് വിഭവങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല