സാബു കാലടി
2004 മുതല്‍ ബെഡ് ഫോര്‍ഡ് ആന്റ് മാര്‍സ്റ്റണ്‍ മലയാളി കമ്മ്യൂണിറ്റി എന്ന പേരില്‍ ബെഡ് ഫോര്‍ഡ്ഷെയറിലെ മലയാളി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന സംഘടന 25.06.2011ല്‍ പൊതുയോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് തികച്ചും ഏകകണ്ഠമായിരുന്നു.
അസ്സോസിയേഷന്റെ രക്ഷാധികാരിയായി മാത്യുകുര്യനും (ഡായി) പ്രസിഡന്റായി രാജന് കോശിയും, വൈസ് പ്രസിഡന്റ് ബെന്നി ബേബി, ജനറല്‍ സെക്രട്ടറി രാംദാസ് ചെന്നിലത്ത്, ജോയിന്റ് സെക്രട്ടറി ജോബി മാംഗിഡി, ട്രഷറര്വര്ഗ്ഗീസ് ജോസഫ് എന്നിവരെയും എക്സിക്യുട്ടീവ് അംഗങ്ങളായി ജെയ്മോന് ജേക്കബ്, സന്തോഷ് കുര്യന്, ജിതേഷ് ജോണ്‍. യൂജിന്‍ തോമസ്സ്. സാബു കാക്കശ്ശേരി, ജോമോന് ജോസഫ് എന്നിവരേയും തിരഞ്ഞെടുത്തു. 2011-2012 വര്‍ഷത്തെ ഓഡിറ്ററായി ബിജു ജോസഫിനെ നിയമിച്ചു.
അംഗങ്ങളുടെ പൊതു അഭിപ്രായത്തെ മാനിച്ച് ഈ സംഘടന ബെഡ്ബോര്ഡ് മാര്‍സ്റ്റണ്‍ കേരള അസ്സോസിയേഷന് (BMKA) എന്ന പുതിയ പേര് സ്വീകരിച്ചു. അംഗങ്ങള്രൂപ കല്പന ചെയ്ത ലോഗോകളില്‍ നിന്ന് കൂടുതല്‍ വോട്ടുനേടിയ ലോഗോ അംഗീകൃത ലോഗോയായി തിരഞ്ഞെടുത്തു. യോഗം താല്‍ക്കാലിക ഭരഘടന അംഗീകരിക്കുകയും, വരുത്തേണ്ട തിരുത്തലുകള്‍ പഠിച്ച് അടുത്ത പൊതുയോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടുവാനും കമ്മിറ്റിയെ അധികാരപ്പെടുത്തി.
പൊതുയോഗ ശേഷം അസ്സോസിയേഷനിലെ എല്ലാ കുടുംബാംഗങ്ങളും ചേര്‍ന്ന് ബാര്‍ബിക്യൂ ആസ്വദിച്ചു. ഒരേ സ്വരത്തില്‍ പുതിയ ഭാരവാഹികളില്‍ വിശ്വാസമര്‍പ്പിച്ച അസ്സോസിയേഷന് അംഗങ്ങള്‍ക്ക് പുതിയ കമ്മിറ്റി പ്രത്യേകം നന്ദി രേഖപ്പെടുത്തി. പ്രത്യേകിച്ച ഇന്ന് (02-07-2011) 25ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന പ്രസിഡന്റ് രാജന് കോശി അംഗങ്ങള്‍ ഒന്നായി തന്നിലര്‍പ്പിച്ച വിശ്വാസത്തെ ഒരു സ്നേഹപോകാരമായി സ്വീകരിയ്ക്കുന്നു എന്നറിയിച്ചു.
ബെഡ്ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസ്സോസിയേഷന് ഈ മംഗള മുഹൂര്‍ത്തത്തില്‍ പ്രസിഡന്റ് രാജന് കോശിക്കും, അദ്ദേഹത്തിന്റെ പത്നി മേബിള്‍ രാജനും എല്ലാവിധ മംഗങ്ങളും നേരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല