വിദേശത്ത് താമസിച്ചുകൊണ്ട് ബെനിഫിറ്റ് കൈപ്പറ്റുന്നവരെ പിടികൂടാനായി ശക്തമായ സംവിധാനം രൂപീകരിക്കുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്ഷന്സാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.വിദേശരാജ്യങ്ങളിലെ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ സഹായത്തോടെ ആയിരിക്കും ഇത് നടപ്പാക്കുക.
ആസ്ട്രേലിയ ,അമേരിക്ക,ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുള്ള നിരവധി മലയാളികള്‍ ഇപ്പോഴും സര്‍ക്കാര്‍ ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവരാണ്.യു കെ വിടുന്ന വിവരം യഥാസമയം സര്‍ക്കാരിനെ അറിയിക്കണമെന്നാണ് നിയമം. ഇത് പാലിക്കാത്ത മലയാളികള്‍ പ്രധാനമായും ചൈല്‍ഡ് ബെനഫിറ്റ് ആണ് കൈപ്പറ്റുന്നത്.സ്പെയ്ന്‍ , പാകിസ്ഥാന് , ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ് ഏറ്റവുമധികം ബെനിഫിറ്റ് സ്വന്തമാക്കുന്നത്.
ഇത്തരക്കാരെ പിടികൂടാനാണ് സര്‍ക്കാരിന്റെ നീക്കം. അതത് രാജ്യത്തിന്റെ സഹായത്തോടെയായിരിക്കും ഇത് പ്രാവര്‍ത്തികമാക്കുക.ബെനിഫിറ്റ് ലഭിക്കുന്നവര്‍ വിദേശത്തേക്ക് പോകുമ്പോള്‍ അധികൃതരെ അറിയിക്കണം. ഇങ്ങനെ അറിയക്കാത്തവര്ക്ക് മാത്രമായി കഴിഞ്ഞവര്‍ഷം 66 മില്യണ്‍ പൗണ്ടാണ് ബെനിഫിറ്റായി നല്‍കിയത്. അനധികൃതമായി ബെനിഫിറ്റ് കൈപ്പറ്റുന്നവരെ കണ്ടെത്താനായി യു കെ ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റേഴ്സിന്റെ സഹായവും തേടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല