അലക്‌സ് വര്‍ഗീസ് (ബെര്‍ക്കിന്‍ഹെഡ്): മേഴ്‌സിസൈഡിലെ ബാറ്റ്മിന്റണ്‍ ടീമുകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ബെര്‍ക്കിന്‍ ഹെഡ് ബാറ്റ്മിന്റണ്‍ ക്ലബ് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ജൂലൈ മാസം രണ്ടാം തീയ്യതി ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ രണ്ടിന് രാവിലെ ബെര്‍ക്കിന്‍ഹെഡ് വിറാല്‍ ടെന്നിസ് & സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് ആയിരിക്കും മത്സരങ്ങള്‍ നടക്കുക. പ്രാദേശികമായുള്ള കളിക്കാര്‍ക്ക് പ്രോല്‍സാഹനം നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇങ്ങനെ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്.
ഒന്നാമതെത്തുന്ന ടീമിന് ടോഫിയും 250 പൗണ്ടുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 150 പൗണ്ടും, മൂന്നാം സമ്മാനമായി 75 പൗണ്ടും, നാലാം സമ്മാനമായി 50 പൗണ്ടും ട്രോഫികള്‍ക്ക് പുറമെ ലഭിക്കും. ടൂര്‍ണമെന്റിന് മാവിസ് 300 നൈലോണ്‍ ഷട്ടില്‍ കോക്കായിരിക്കും കളിക്കാന്‍ ഉപയോഗിക്കുന്നത്. ടൂര്‍ണമെന്റിന് രജിസട്രേഷന്‍ ഫീസ് 30 പൗണ്ടായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 24 ടീമുകള്‍ക്ക് മാത്രമായിരിക്കും പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. ലിംക നടത്തിയ സീഡ് സിസ്റ്റം ഈ ടൂര്‍ണമെന്റിനും ഉണ്ടായിരിക്കും.
പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ താഴെ പറയുന്നവരെ മെയ് 30 മുന്‍പായി ബന്ധപ്പെടുക,
സാബു ജോണ്‍: O7463441725
ജോഷി ജോസഫ്: 07941896956
ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം,
WIRRAL TENNIS & SP0RTS CENTRE,
VALLEY ROAD,
BIRKENHEAD,
CH41 7EJ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല